സ്‌കൂളുകളിൽ മാലിന്യനിർമാർജനത്തിന് തുമ്പൂർമുഴി പദ്ധതി

മാരാരിക്കുളം
മാലിന്യമുക്ത കേരളം സമ്പൂർണ മാലിന്യനിർമാർജന പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും ശുചിത്വമിഷനുംചേർന്ന് സ്‌കൂളുകളിൽ നടപ്പാക്കുന്ന തുമ്പൂർമുഴി പദ്ധതിക്ക് തുടക്കമായി. പൊള്ളേത്തൈ സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ജില്ലാതല ഉദ്ഘാടനം നടത്തി. ആദ്യഘട്ടം സർക്കാർ സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ഒരുകോടി രൂപ അനുവദിച്ചു. ഘട്ടംഘട്ടമായി സ്‌കൂളുകളിലെ മാലിന്യപ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യം. തുമ്പൂർമുഴി പദ്ധതി നടപ്പിലാക്കുന്നതോടെ ഭക്ഷണാവശിഷ്‌ടങ്ങളും അടുക്കളമാലിന്യവും അതത് സ്‌കൂളുകളിൽതന്നെ സംസ്‌കരിക്കുവാനാകും. ജില്ലാപഞ്ചായത്തംഗം ആർ റിയാസ് അധ്യക്ഷനായി. ശുചിത്വമിഷൻ പ്രോഗ്രാം കോ ഓർഡിനേറ്റർ അഖിൽ റിപ്പോർട്ട് അവതരിപ്പിച്ചു . മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷീല സുരേഷ്, പ്രഥമാധ്യാപിക മെർളിൻ സ്വപ്‌ന, ജില്ലാ പഞ്ചായത്ത് അസി. എൻജിനീയർ എ സ്വരൂപ് എന്നിവർ സംസാരിച്ചു.









0 comments