തുലാമഴ, വ്യാപക കൃഷിനാശം

നെടുമുടി കൃഷിഭവന് കീഴിലെ പൊങ്ങ പാടശേഖരത്തില്‍ മഴയിൽ വീണ നെൽച്ചെടികൾ
തകഴി
ശക്തമായ തുലാമഴയിലും കാറ്റിലും കുട്ടനാട്ടിൽ വ്യാപക കൃഷിനാശം. നെടുമുടിയില്‍ വിവിധ പാടശേഖരങ്ങളിൽ മൂപ്പെത്തിയ നെൽച്ചെടികൾ വീണടിഞ്ഞു. ഇടശേരി വടക്ക് 65 ഏക്കർ പാടശേഖരത്ത് നെല്ല് പൂർണമായി വീണു. ദേവസ്വംകരിയിലെ 80 ഏക്കർ പാടത്ത് 60 ഏക്കറിലധികം സ്ഥലത്ത് വിളഞ്ഞ നെൽച്ചെടികള്‍ വീണു. കൂടാതെ 360 ഏക്കർ വിസ്‌തൃതിയുള്ള പൊങ്ങ പാടശേഖരത്തിൽ 100 ഏക്കറോളും നെല്ലും മഴയിലും കാറ്റിലും വീണുകിടക്കുകയാണ്. വീണുകിടക്കുന്ന നെൽക്കതിരിന് മുകളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ചീഞ്ഞുപോകുമെന്നും ഇത് വലിയ വിളനാശത്തിന് ഇടയാക്കുമെന്നും കർഷകർ ആശങ്കപ്പെടുന്നു. നഷ്‌ടം കൃത്യമായി തിട്ടപ്പെടുത്തി കർഷകർക്ക് അടിയന്തരമായി അർഹമായ നഷ്‌ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കൃഷി ഉദ്യോഗസ്ഥർ നേരിട്ട് പാടശേഖരങ്ങൾ സന്ദർശിച്ച് വിളനാശം കണക്കാക്കി അതിന് അടിസ്ഥാനത്തിൽ അനുപാതികമായ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. വെള്ളത്തില്‍ മങ്കൊമ്പ് കർഷകരുടെ കണക്കുകൾ തെറ്റിച്ച് വില്ലനായിയെത്തിയ കനത്തമഴയില്‍ കുട്ടനാട്ടിലെ പാടശേഖരങ്ങൾ മുങ്ങി. പമ്പിങ് നടക്കുന്നുണ്ടെങ്കിലും വിത്ത് ചീഞ്ഞുപോകുമോ എന്ന ആശങ്കയിലാണ് കർഷകർ. കഴിഞ്ഞ തവണയും വിളവെടുപ്പ് സമയത്ത് ഉണ്ടായമഴ ഈർപ്പത്തിന്റെ കാരണം പറഞ്ഞ് നെല്ലെടുപ്പ് വൈകിയിരുന്നു. പ്രതിഷേധസമരം നടത്തിയതിനെത്തുടര്‍ന്നാണ് നെല്ലെടുപ്പ് നടന്നത്. ഇക്കാരണത്തില്‍ ഇത്തവണ തലവടി ചൂട്ടുമാലി പാടശേഖര നെല്ലുൽപ്പാദകസമിതിയുടെ പൊതുയോഗ തീരുമാന പ്രകാരം ഒക്‌ടോബർ 20ന് വിത ഇറക്കി. അന്നുമുതൽ തുടർച്ചയായി പെയ്യുന്ന മഴ മൂലം ജലനിരപ്പ് ഉയർന്ന് വരമ്പുകള്‍ പോലും മുങ്ങിയ അവസ്ഥയാണ്. വിത്ത് തയ്യാറാക്കിയെങ്കിലും തുടർച്ചയായ മഴമൂലം വിതയ്‌ക്കാത്ത കർഷകരുമുണ്ട്. മഴ നിലയ്‌ക്കുന്ന പക്ഷം വിതയ്‌ക്കാന്‍ കാത്തിരിക്കുകയാണെന്നും കർഷകൻ കൂടിയായ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള പറഞ്ഞു. വില്ലനായി വെള്ളക്കെട്ടും ആലപ്പുഴ ശക്തമായ മഴ ജില്ലയിൽ പലയിടത്തും വെള്ളക്കെട്ട് സൃഷ്‌ടിച്ചു. കായംകുളത്ത് ദേശീയപാതയോരത്തെ വീടുകൾ വെള്ളത്തിലായി. വെള്ളക്കെട്ടിൽ വിത്തുകളും നശിച്ചു. ചെങ്ങന്നൂരിലാണ് വിത്തുകൾ നശിച്ചത്. മഴയിലും കാറ്റിലും പലയിടത്തും മറ്റ് നാശനഷ്‌ടങ്ങളുമുണ്ട്.









0 comments