ad
Deshabhimani

തൃക്കുന്നപ്പുഴ ചുണ്ടൻ ജേതാവ്

boat

തോട്ടപ്പള്ളി ശ്രീനാരായണ വള്ളംകളി എച്ച് സലാം എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 14, 2025, 02:21 AM | 1 min read

അമ്പലപ്പുഴ ​

നാലാമത് തോട്ടപ്പള്ളി ശ്രീനാരായണജലാേത്സവത്തിൽ ഫൈബർ ചുണ്ടൻ വിഭാഗത്തിൽ തൃക്കുന്നപ്പുഴ ചുണ്ടൻ ജേതാക്കളായി. മഹാദേവികാട്, വൈഗ, തത്വമസി വള്ളങ്ങൾ രണ്ട്, മൂന്ന്‌, നാല്‌ സ്ഥാനങ്ങളും നേടി. തെക്കനോടി കെട്ട് വള്ളം വിഭാഗം മത്സരത്തിൽ എസ്എൻസി ചെല്ലിക്കാടൻ ഒന്നാമതെത്തി. പടിഞ്ഞാറെ പറമ്പൻ, കാട്ടിൽ തെക്കേത് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ കുറുപ്പുപറമ്പൻ, ഡാനിയേൽ, ജലറാണി എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ​ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌ എ എസ് സുദർശനൻ അധ്യക്ഷനായി. എ വി മുരളി വൈശ്യംഭാഗം മാസ്ഡ്രിൽ നടത്തി. ഡെപ്യൂട്ടി കലക്ടർ സി പ്രേംജി ഫ്ലാഗ് ഓഫ് ചെയ്തു. സിനിമാതാരം പ്രമോദ് വെളിയനാട് വിശിഷ്ടാതിഥിയായി. അമ്പലപ്പുഴ എസ് ഐ അനീഷ് ഡി ദാസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം പി അഞ്ജു, ആർ രാജി, പഞ്ചായത്തംഗങ്ങളായ പ്രിയ അജേഷ്, പ്രസന്നകുഞ്ഞുമോൻ, എസ് എൻ ഡി പി 321-ാം നമ്പർ ശാഖായോഗം സെക്രട്ടറി വൈ പ്രദീപ്, 2189 -ാം നമ്പർ സെക്രട്ടറി എസ് വിജി, തോട്ടപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ പ്രതാപൻ സൂര്യാലയം, സംഘാടക സമിതി ചെയർമാൻ പി കെ ജിജി കുമാർ എന്നിവർ സംസാരിച്ചു. ജലോത്സവ സമിതി ചെയർപേഴ്സൺ ആർ സുനി സ്വാഗതം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home