കേന്ദ്രത്തിനെതിരെ യോജിച്ച പ്രക്ഷോഭമുയരും: ബിനോയ് വിശ്വം

CPI State Secretary Binoy Viswam inaugurates the dharna held by the Fishermen's Federation (AITUC) in front of the BSNL office.

മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ 
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 08, 2025, 03:30 AM | 1 min read

ആലപ്പുഴ

വൻകിട കമ്പനികൾക്ക് മത്സ്യബന്ധനത്തിന് അനുവാദം നൽകുന്നതിനെതിരെ മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ബഹുജന ധർണ നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനംചെയ്‌തു. മത്സ്യ ബന്ധന മേഖലയിൽ വൻ സബ്സിഡി നൽകി കുത്തകകളുടെ ട്രോളറുകൾക്ക് അനുവാദം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ യോജിച്ച പ്രക്ഷോഭമുയരുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. തുടർച്ചയായി രണ്ട് കപ്പൽ അപകടമുണ്ടായി മാസങ്ങളോളം മത്സ്യബന്ധനം നിലച്ചിട്ടും കേന്ദ്രം കുറ്റകരമായ മൗനത്തിലാണ്‌. യോജിച്ച പ്രക്ഷോഭമുയർന്നിട്ടും കടൽമണൽ ഖനനപദ്ധതിയിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുന്നതിന് പിന്നിൽ കോർപറേറ്റ് താൽപ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ കൗൺസിലംഗം ജോയി സി കമ്പക്കാരൻ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Home