വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു

ഭരണിക്കാവ് പഞ്ചായത്ത് ഓഫീസിനുമുന്നിലെ ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
അനിയന്ത്രിത വഴിയോരക്കച്ചവടം നിയന്ത്രിച്ച് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി തദ്ദേശസ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ ജില്ലാ സെക്രട്ടറി എസ് ശരത്തും ഹരിപ്പാട് ജില്ലാ പ്രസിഡന്റ് എം എം ഷെരീഫും ഉദ്‌ഘാടനംചെയ്‌തു. വിവിധ കേന്ദ്രങ്ങളിൽ സമിതി ഭാരവാഹികളായ ടി വി വിജയകുമാർ, ടി വി ബൈജു, വി കെ മുകുന്ദൻ, ജമീല പുരുഷോത്തമൻ, വി വേണു, മുഹമ്മദ് മുസ്‌തഫ, സനൽ സാകേതം, എം ജി കൃഷ്‌ണൻ, ഗോപകുമാർ, ഫിലിപ്പ് ചെറിയാൻ, ഷേഖ് പി ഹാരിസ്, കെ പി മുരുകേശ്, സജി തോട്ടിയാട്, കോശി അലക്‌സ്, മുരളി തഴക്കര, കെ മധുസൂദനൻ എന്നിവർ ഉദ്‌ഘാടനംചെയ്‌തു. മാവേലിക്കര സമിതി കറ്റാനം, ഭരണിക്കാവ് യൂണിറ്റുകൾ ഭരണിക്കാവ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ഹാഷിം അരീപ്പുറത്ത്, രാംദാസ്, ബിജു ബേബി, ശ്രീകുമാർ, ബിജു ടി വർഗീസ്, കെ സുരേന്ദ്രൻ, ബീന എന്നിവർ സംസാരിച്ചു. മാവേലിക്കര നഗരസഭയ്‌ക്ക് മുന്നിൽ സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാര്‍ ഉദ്ഘാടനംചെയ്‌തു. താജുദ്ദീൻ അധ്യക്ഷനായി. മാജിക് സുനിൽ, ലക്ഷ്‌മി നാരായണൻ, ശശികുമാർ, ഖൈര, പ്രദീപ്, ജിജോ തമ്പുരാൻ, സായാഹ്ന ശശി എന്നിവര്‍ സംസാരിച്ചു. നൂറനാട് പടനിലത്ത് നടന്ന സമരം സമിതി ചാരുംമൂട് ഏരിയ പ്രസിഡന്റ് എ നൗഷാദ് ഉദ്ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി എൻ ചന്ദ്രൻ അധ്യക്ഷനായി. ബി അശോക്‌കുമാർ സ്വാഗതം പറഞ്ഞു. ശ്രീജിത്ത് എസ് പിള്ള, എസ് വിഷ്‌ണു, കെ രാജൻ, എ ഷാനവാസ് ഖാൻ, നിയാസ് ചൂനാട്, രജു പടനിലം എന്നിവർ സംസാരിച്ചു.









0 comments