വ്യാപാര മേഖലയെ സംരക്ഷിക്കണം

കേരള വ്യാപാരി വ്യവസായി സമിതി കായംകുളം ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എസ് ശരത്ത് ഉദ്ഘാടനംചെയ്യുന്നു
കായംകുളം
പ്രതിസന്ധി നേരിടുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പി എച്ച് കൊച്ചുകുഞ്ഞ് നഗറിൽ (മുനിസിപ്പൽ ടൗൺഹാൾ) നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി എസ് ശരത്ത് ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് ഇ എ സമീർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ മുഖ്യപ്രഭാഷണം നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, എ എ വാഹിദ്, എ നസീർ, എം എം ഷെരീഫ്, ബി അബിൻഷാ, പി അരവിന്ദാക്ഷൻ, എസ് നസീം, എം എ സമദ്, ഹുസൈൻ കളിക്കൽ, സതീഷ് പാലിശേരി, ലീല ഗോകുൽ, സുരേഷ് ബാബു, ബഷീർകുട്ടി, വി പ്രഭാകരൻ, ഫിറോസ് ഖാൻ, അബ്‌ദുൽ സലിം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ എ സമീർ (പ്രസിഡന്റ്), ഹുസൈൻ കളിക്കൽ (സെക്രട്ടറി), സാബു വാസുദേവൻ (ട്രഷറർ).









0 comments