കാൽ നൂറ്റാണ്ടിന്റെ മധുരം

തകഴി പഞ്ചായത്തിലെ കരുമാടി കളത്തിൽപ്പാലം 116-ാം നമ്പർ അങ്കണവാടിയിലൊരുക്കിയ ഓണസദ്യ
തകഴി
കുരുന്നുകൾക്കായി വിളമ്പുന്ന സ്നേഹസദ്യയ്ക്ക് കാൽ നൂറ്റാണ്ടിന്റെ മധുരം. തകഴി പഞ്ചായത്തിലെ കരുമാടി കളത്തിൽപ്പാലം 116-ാം നമ്പർ അങ്കണവാടിയിലാണ് 25വർഷമായി മുടങ്ങാതെ വിപുലമായ ഓണസദ്യ ഒരുക്കുന്നത്. അങ്കണവാടിക്ക് മുന്നിൽ കുട്ടികൾ തീർത്ത വർണാഭമായ അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. പഞ്ചായത്ത് അംഗം ആശാ ഓമനക്കുട്ടൻ ഉദ്ഘാടനംചെയ്തു. കരുമാടി മോഹനൻ, സുരേഷ്, ചമ്പക്കുളം രാധാകൃഷ്ണൻ, ഡോ. മനോജ്, വി ഉത്തമൻ അമ്പലപ്പുഴ, അങ്കണവാടി വർക്കർ സൽമാ ദേശായി, ശ്രീകുമാർ പുലിക്കൂട്ടിൽ, രമ തുടങ്ങിയവർ പങ്കെടുത്തു. ശിശുദിനം, ഗാന്ധിജയന്തി, ക്രിസ്മസ് തുടങ്ങിയ വിശേഷദിവസങ്ങളും നാടിന്റെ കൂട്ടായ്മയിൽ ആഘോഷിക്കാറുണ്ട്.










0 comments