ad
Deshabhimani

സാന്ത്വനമായി അമര സ്‌മരണ

പാട്യം ലോക്കലിലെ ഐആർപിസി വളന്റിയർമാരുടെ കൂടെ കോങ്ങാറ്റ പ്രദേശത്തെ 
കിടപ്പുരോഗികളെ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ സന്ദർശിച്ചപ്പോൾ

പാട്യം ലോക്കലിലെ ഐആർപിസി വളന്റിയർമാരുടെ കൂടെ കോങ്ങാറ്റ പ്രദേശത്തെ 
കിടപ്പുരോഗികളെ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ സന്ദർശിച്ചപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Aug 20, 2026, 02:40 AM | 1 min read

കണ്ണൂർ

കൃഷ്‌ണപിള്ളയുടെ അമര സ്‌മരണയിൽ കിടപ്പുരോഗികൾക്ക്‌ സാന്ത്വനമേകി ഐആർപിസി പ്രവർത്തകർ. പരിശീലനം ലഭിച്ച വളന്റിയർമാരും സിപിഐ എം നേതാക്കളും ആരോഗ്യ പ്രവർത്തകരും ജില്ലയിലെ കിടപ്പുരോഗികളെ സന്ദർശിച്ചു. സാന്ത്വനത്തിനൊപ്പം മരുന്നും വസ്‌ത്രങ്ങളും പരിചരണവും നൽകി. ജില്ലയിൽ പരിചരണം വേണ്ടുന്ന കിടപ്പുരോഗികളുടെ വിവരങ്ങള്‍ കഴിഞ്ഞ രണ്ടുമാസമായി ഐആർപിസി വളന്റിയർമാർ ശേഖരിച്ചിരുന്നു. മൊത്തം 13,354 കിടപ്പുരോഗികളാണുള്ളത്. ഐആർപിസിസിയുടെ 18 സോണല്‍ തലത്തിലും 239 പ്രദേശിക ഗ്രൂപ്പിലും 3500ഓളം വരുന്ന വളന്റിയര്‍മാർ പരിചരണത്തിനിറങ്ങി. സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ കണ്ണൂർ നഗരത്തിലെ വീടുകൾ സന്ദർശിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ പാട്യം കോങ്ങാറ്റയിലും ടി വി രാജേഷ്‌ മാടായി സോണലിലും എ എൻ ഷംസീർ കോടിയേരി സൗത്ത് ലോക്കലിലും വീടുകൾ സന്ദർശിച്ചു. കൂത്തുപറമ്പ് സൗത്ത് ലോക്കലിൽ എം സുരേന്ദ്രനും പൊന്ന്യത്ത്‌ കാരായി രാജൻ എംഎൽഎയും പയ്യന്നൂർ സൗത്ത് ലോക്കലിൽ ടി ഐ മധുസൂദനനും ഉരുവച്ചാലിൽ പി പുരുഷോത്തമനും വളക്കൈ ലോക്കലിലെ നിടുവാലൂരിൽ പി വി ഗോപിനാഥും പി ഹരീന്ദ്രൻ പാനൂരിലും സി സത്യപാലൻ മാതമംഗലം ലോക്കലിലും വീടുകൾ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home