ad
Deshabhimani

കാന നിർമാണം പാതിവഴിയിൽ; അപകടങ്ങൾ തുടർക്കഥ ​

accident

കാക്കനാട്–പള്ളിക്കര റോഡിൽ നവോദയ ജങ്ഷനുസമീപം നിർമാണം പാതിവഴിയിൽനിലച്ച കാനയിലേക്ക് കാർ വീണുണ്ടായ അപകടം

വെബ് ഡെസ്ക്

Published on Aug 20, 2026, 02:39 AM | 1 min read

കാക്കനാട്


കാക്കനാട്–പള്ളിക്കര റോഡിൽ നവോദയ ജങ്ഷനുസമീപം കോൺഫിഡൻസ് ഐറിസ് ഫ്ലാറ്റിനുമുന്നിൽ പാതിവഴിയിലായ കാന നിർമാണം യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. നിർമാണത്തിനായി റോഡരികിൽ തുറന്നിട്ടിരിക്കുന്ന കാനയിലേക്ക് കഴിഞ്ഞദിവസം വാഹനം വീണ് അപകടമുണ്ടായി.

ഇതിനകം അഞ്ച്‌ വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടെന്ന്‌ പ്രദേശവാസികൾ പറയുന്നു.


പൊതുമരാമത്തുവകുപ്പിന്റെ നേതൃത്വത്തിൽ മേയിലാണ്‌ കാന നിർമാണം ആരംഭിച്ചത്. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ തർക്കവും കരാറുകാരനും പൊതുമരാമത്തുവകുപ്പും തമ്മിലുള്ള പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നിർമാണം നിലച്ചു.​


അപകടസാധ്യത ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾപോലും ഏർപ്പെടുത്തിയില്ല. പ്രദേശവാസികൾ പലതവണ എംഎൽഎയ്‌ക്കടക്കം പരാതി നൽകിയിട്ടും കാന അടയ്ക്കാനോ മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാസംവിധാനങ്ങളും സ്ഥാപിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ​


വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിച്ച് നിർമാണം പുനരാരംഭിക്കുന്നതിന് പകരം പൊതുമരാമത്തുവകുപ്പ് നടപടി വൈകിപ്പിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home