റോഡിന് വിള്ളൽ വീണു

വേലിയില്‍ റോഡ് പിളര്‍ന്നഭാഗം
ഹരിപ്പാട്
വീയപുരത്ത് പുഴയോരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജലസേചനവകുപ്പ് കോൺക്രീറ്റ് തൂണുകളും സ്ലാബും സ്ഥാപിക്കുന്നതിനിടെ റോഡ് പിളര്‍ന്നു. വീയപുരം 13–ാംവാര്‍ഡില്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിന് പടിഞ്ഞാറുള്ള അപ്രോച്ച് റോഡ് അവസാനിക്കുന്ന തീരത്താണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അപ്രോച്ചിനോട് ചേര്‍ന്നുള്ള വേലിയില്‍പ്പടി റോഡാണ് പിളര്‍ന്നത്. ഉയരക്കൂടുതലുള്ള ഭാഗങ്ങളിൽ പ്രവൃത്തി നടക്കുമ്പോൾ റോഡുകൾക്ക് തകരാറുണ്ടാവാറുണ്ടെന്ന് അധികൃതർ പറഞ്ഞു.വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രനും വൈസ് പ്രസിഡന്റ് പി എ ഷാനവാസും വാർഡംഗം എം ജഗേഷും സ്ഥലം സന്ദര്‍ശിച്ചു.









0 comments