പരുമല പെരുന്നാൾ സമാപിച്ചു

ചരിത്രപരമായ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഛായാചിത്ര ഘോഷയാത്രയ്ക്ക് നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപോലീത്ത സ്വീകരിക്കുന്നു
മാന്നാർ
പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാൾ സമാപിച്ചു. യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന ആസ്ഥാന പള്ളിയിൽ വെള്ളിയും ശനിയുമായി നടന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപോലീത്ത നേതൃത്വം നൽകി. ശനി വൈകിട്ട് നടന്ന സന്ധ്യാ പ്രാർഥനയിൽ ഗീവർഗീസ് മോർ കൂറിലോസ്, കുര്യാക്കോസ് മാർ ക്ലീമിസ് എന്നിവർ പങ്കെടുത്തു. ജീവിതംകൊണ്ട് അനേകരെ സ്വാധീനിച്ച മഹത് വ്യക്തിത്വമായിരുന്നു പരുമല തിരുമേനിയെന്ന് തൃശൂർ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപോലീത്ത പറഞ്ഞു.
നിരണം ഉൾപ്പെടെ ഏഴ് ഭദ്രാസനങ്ങൾ രൂപീകൃതമായതിന്റെ 150–-ാം വാർഷികാഘോഷത്തിൽ ‘ദൈവകൃപയിൽ 150 സംവത്സരം' എന്ന വിഷയത്തിൽ പഠന ശിബിരം സംഘടിപ്പിച്ചു. ഫാ. ആർ ഗ്രിഗർ കൊള്ളന്നൂർ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകി. ഭദ്രാസനത്തിലെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു. പ്രദക്ഷിണത്തിനുശേഷം നേർച്ചവിളമ്പോടെ പെരുന്നാളാഘോഷം സമാപിച്ചു. ഫാ. റോയ് ജോർജ് കട്ടച്ചിറ കൊടിയിറക്കി.









0 comments