Deshabhimani

print edition തട്ടിപ്പുസംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ മറിച്ചുവിറ്റ മൂന്നുപേർ പിടിയിൽ

cyber crime

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Nov 08, 2026, 12:31 AM | 1 min read

കാക്കനാട് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സാമ്പത്തിക തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് തട്ടിപ്പുസംഘങ്ങൾക്ക് മറിച്ചുവിൽപ്പന നടത്തിയിരുന്ന മൂന്നുപേരെ പിടികൂടി. തോപ്പുംപടി തേവീട്ടിൽ വിപിൻ വിൻസെന്റ് (32), കൊച്ചി ചെറിയകടവ് വാഴട്ടൂത്തിൽ അജിത് വർഗീസ് (27), തൃപ്പൂണിത്തുറയിൽ താമസിക്കുന്ന പാലക്കാട് റഹിം മൻസിലിൽ മുഹമ്മദ് റോഷൻ (26) എന്നിവരെയാണ്‌ കൊച്ചി സിറ്റി പൊലീസും സൈബർ ഡോമും ചേർന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.


സൈബർ പട്രോളിങ്ങിനിടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. സാധാരണക്കാരായ ആളുകൾക്ക് പണം വാഗ്ദാനം ചെയ്ത് ഇവരിൽനിന്ന്‌ ബാങ്ക് അക്കൗണ്ടുകളും പാസ് ബുക്ക്‌, എടിഎം കാർഡ്‌, ചെക്ക് ബുക്ക്‌, സിം കാർഡ്‌ എന്നിവയും ശേഖരിച്ച് വൻതുകയ്ക്ക് തട്ടിപ്പുസംഘങ്ങൾക്ക് കൈമാറുന്നതായിരുന്നു ഇവരുടെ രീതി. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകളിലൂടെയാണ് പ്രതികൾ പരസ്പരം ബന്ധം പുലർത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.​എറണാകുളം കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിനുസമീപം ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും കൈമാറുന്നതിനിടെയാണ്‌ പ്രതികളെ പിടികൂടിയത്.​ ഇവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നേരത്തേയും കേസുകളുണ്ട്‌. ​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Lottery Stall AI Image

01

print edition ക്രിസ്മസ് - ന്യൂ ഇയർ ബമ്പർ; ഒന്നാം സമ്മാനം 25 കോടി
kannur university

02

print edition കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക നിയമനം; അഭിമുഖത്തിന്‌ സിൻഡിക്കറ്റ്‌ അംഗത്തിന്റെ സാന്നിധ്യം അഴിമതിക്ക്‌ കളമൊരുക്കാൻ
kerala highcourt new

03

print edition ബിഎൽഎം തട്ടിപ്പ് കേസ്; മുന്നറിയിപ്പില്ലാതെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി
deshabhimani section

Recommended

Deshabhimani
Home