Deshabhimani

പന്നിയിറങ്ങി നെൽകൃഷി നശിപ്പിച്ചു

പന്തല്ലൂരിൽ പന്നിയിറങ്ങി 
ചവിട്ടി നശിപ്പിച്ച ഞാറുകൾ

പന്തല്ലൂരിൽ പന്നിയിറങ്ങി 
ചവിട്ടി നശിപ്പിച്ച ഞാറുകൾ

വെബ് ഡെസ്ക്

Published on Nov 08, 2026, 12:34 AM | 1 min read


പന്തല്ലൂർ

പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂരിൽ പന്നി ശല്യം വ്യാപകമാകുന്നു. പന്തല്ലൂർ പാടശേഖരസമിതിയുടെ കീഴിലുള്ള നെൽപ്പാടത്താണ് കൃഷി നശിപ്പിച്ചത്. കിള്ളിക്കുളങ്ങര തിലകന്റെ പാടത്ത് ശനിയാഴ്ച രാവിലെയാണ് ഞാറുകൾ പന്നി ചവിട്ടി നശിപ്പിച്ച നിലയിൽ കണ്ടത്. ഞാറുനടീൽ കഴിഞ്ഞ് 20 ദിവസമേ ആയിട്ടുള്ളൂ. മുന്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കർഷകർ പറയുന്നു.പറമ്പുകളിലെ വാഴ,ചേന,ചേമ്പ്, കപ്പ തുടങ്ങി കൃഷികളും നേരത്തെ നശിപ്പിച്ചിരുന്നു.ഇതിനെതിരെ വനപാലകർക്ക് പരാതി നൽകാൻ തീരുമാനിച്ചതായി പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Lottery Stall AI Image

01

print edition ക്രിസ്മസ് - ന്യൂ ഇയർ ബമ്പർ; ഒന്നാം സമ്മാനം 25 കോടി
kannur university

02

print edition കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക നിയമനം; അഭിമുഖത്തിന്‌ സിൻഡിക്കറ്റ്‌ അംഗത്തിന്റെ സാന്നിധ്യം അഴിമതിക്ക്‌ കളമൊരുക്കാൻ
kerala highcourt new

03

print edition ബിഎൽഎം തട്ടിപ്പ് കേസ്; മുന്നറിയിപ്പില്ലാതെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി
deshabhimani section

Recommended

Deshabhimani
Home