Deshabhimani

print edition ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി; കുപ്രചാരണം അവസാനിപ്പിക്കണം: വി സി

sreenarayanaguru open university
വെബ് ഡെസ്ക്

Published on Nov 08, 2026, 12:31 AM | 1 min read

കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയെക്കുറിച്ച് അടിസ്ഥാനരഹിതമായ ആശങ്കകൾ പ്രചരിക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ വൈസ് ചാൻസലർ വി പി ജഗതിരാജ് പറഞ്ഞു. കുപ്രചാരണത്തെതുടർന്ന്‌ പല വിദ്യാർഥികളും സംസ്ഥാനത്തിനു പുറത്തുള്ള സ്ഥാപനങ്ങളെ ആശ്രയിക്കുന്നു. വിദ്യാർഥികൾ സത്യാവസ്ഥ മനസ്സിലാക്കണം.


സർവകലാശാലയിൽ പരീക്ഷകൾ കൃത്യസമയത്ത് നടത്തി ഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നു. പ്രവേശനം മുതൽ ബിരുദദാനം വരെയുള്ള എല്ലാ ഘട്ടങ്ങളും അക്കാദമിക കലണ്ടർ അനുസരിച്ചാണ് പുരോഗമിക്കുന്നത്. കോഴ്സ് മുടങ്ങും എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. സർവകലാശാലയുടെ എല്ലാ കൗൺസലിങ് ക്ലാസുകളും കൈകാര്യം ചെയ്യുന്നത് യുജിസി നിർദേശിച്ച യോഗ്യതയുള്ള അധ്യാപകരാണ്.


കോളേജുകളിൽ റെഗുലർ ക്ലാസ്സുകൾ കൈകാര്യചെയ്യുന്ന അധ്യാപകർ തന്നെയാണ് ഓപ്പൺ സർവകലാശാലയിലും ക്ലാസെടുക്കുന്നത്. വിഷയവിദഗ്‌ധർ തയ്യാറാക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള പഠനസാമഗ്രികളാണ് സർവകലാശാല നൽകുന്നത്. ബിരുദ സർട്ടിഫിക്കറ്റുകൾ ഇന്ത്യയിലെ മറ്റേതൊരു സെൻട്രൽ, സ്റ്റേറ്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദങ്ങൾക്കും തുല്യവും തുല്യ വെയിറ്റേജ് ഉള്ളതുമാണ്.


സർവകലാശാല നൽകുന്ന സർട്ടിഫിക്കറ്റുകൾ ഉന്നതപഠനത്തിനും കേരള പിഎസ്‌സി, യുപിഎസ്‌സി ഉൾപ്പെടെ എല്ലാ സർക്കാർ, സ്വകാര്യ, വിദേശ ജോലികൾക്കും അംഗീകൃതമാണ്. രണ്ടു പിജി ബാച്ചുകളും രണ്ട് യുജി ബാച്ചുകളും നിലവിൽ പഠനം പൂർത്തിയാക്കി. ബിരുദ സർട്ടിഫിക്കറ്റ് നേടിയ പലരും വിദേശങ്ങളിൽ ഉൾപ്പെടെ സർക്കാർ ജോലിനേടി. യുജിസി റെഗുലേഷൻസ് 2020 പ്രകാരം അംഗീകൃത ഓപ്പൺ–വിദൂര രീതിയിൽ നേടുന്ന ബിരുദങ്ങൾ റെഗുലർ ബിരുദങ്ങൾക്ക് തുല്യമാണ്. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്ങിന്റെ അംഗീകാരം നേടുന്ന കേരളത്തിലെ ആദ്യ സർവകലാശാല എന്ന നേട്ടവും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിക്കുണ്ടെന്നും വിസി വി പി ജഗതിരാജ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Lottery Stall AI Image

01

print edition ക്രിസ്മസ് - ന്യൂ ഇയർ ബമ്പർ; ഒന്നാം സമ്മാനം 25 കോടി
kannur university

02

print edition കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക നിയമനം; അഭിമുഖത്തിന്‌ സിൻഡിക്കറ്റ്‌ അംഗത്തിന്റെ സാന്നിധ്യം അഴിമതിക്ക്‌ കളമൊരുക്കാൻ
kerala highcourt new

03

print edition ബിഎൽഎം തട്ടിപ്പ് കേസ്; മുന്നറിയിപ്പില്ലാതെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി
deshabhimani section

Recommended

Deshabhimani
Home