പരിഷത്ത് സർഗോത്സവം സമാപിച്ചു

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് സർഗോത്സവം സമാപന സമ്മേളനം ചേർത്തല നഗരസഭാധ്യക്ഷൻ എസ് സോബിൻ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ ചേർത്തല എസ്എൻഎം ജിബിഎച്ച്എസ്എസിൽ ഒരുക്കിയ കുട്ടികളുടെ അറിവുത്സവം സർഗോത്സവം സമാപിച്ചു. നഗരസഭാധ്യക്ഷൻ എസ് സോബിൻ സമാപന സമ്മേളനം ഉദ്ഘാടനംചെയ്‌തു. എൻ ആർ ബാലകൃഷ്‌ണൻ അധ്യക്ഷനായി. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ പൊന്നമ്മ, സെക്രട്ടറി അഡ്വ. സി ശ്രീരാജ്, സർഗോത്സവം ജില്ലാ കൺവീനർ പി വി വിനോദ്, സ്‌കൂൾ പ്രിൻസിപ്പൽ ടി ലേജുമോൾ, സോമൻ കെ വട്ടത്തറ, ആർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. നഗരസഭ ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി കുട്ടികൾക്കും മെന്റർമാർക്കും സർട്ടിഫിക്കറ്റ് നൽകി. കുട്ടികളുടെ ബാലസഭ, കുട്ടികൾ തയ്യാറാക്കിയ അനുഭവക്കുറിപ്പുകളുടെ അവതരണം എന്നിവ നടന്നു. കുട്ടികൾ നിർമിച്ച ഒറിഗാമി രൂപങ്ങളും വർക്കിങ് മോഡലുകളും പ്രദർശിപ്പിച്ചു. ശുചിത്വം, ആരോഗ്യം, ഊർജം, ജീവൻ സുരക്ഷ, പസിലുകൾ, ഒറിഗാമി, കൃഷി, പ്രഥമശുശ്രൂഷ, അളവുകൾ, നവമാധ്യമം, പാഴ്‌വസ്‌തുക്കൾ ഉപയോഗിച്ച് നിർമിതി തുടങ്ങിയവയാണ് സർഗോത്സവത്തിൽ ഉൾപ്പെടുത്തിയത്. ഊർജം, ആരോഗ്യം, ശുചിത്വം വിഷയങ്ങളിൽ കുട്ടികൾ മെന്റർമാരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് വിവരശേഖരണവും വിദഗ്ധരുടെ സഹായത്തോടെ അവയുടെ വിശകലനവും നടത്തി.









0 comments