പുതിയ സ-്‌കൂൾ കെട്ടിടം നാളെ നാടിന് സമർപ്പിക്കും

ആഞ്ഞിലിപ്ര ഗവ. യുപി സ-്‌കൂളിന്റെ പുതിയ കെട്ടിടം
മാവേലിക്കര
ചെട്ടികുളങ്ങര ആഞ്ഞിലിപ്ര ഗവ. യുപി സ-്‌കൂളിനായി ഒരുകോടി അഞ്ചുലക്ഷം രൂപ വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ബഹുനില കെട്ടിടം വെള്ളി വൈകിട്ട് നാലിന് യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യും. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീതാലക്ഷ-്‌മി അധ്യക്ഷയാകും. പൊതുമരാമത്ത് കെട്ടിട വിഭാഗം എക-്‌സിക്യൂട്ടീവ് എൻജിനിയർ ഐ റംലബീവി റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. യു പ്രതിഭ എംഎൽഎയുടെ അഭ്യർഥന പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പാണ് പുതിയ കെട്ടിടം നിർമിക്കാൻ തുക അനുവദിച്ചത്.










0 comments