വിനുവിനെ ജീവിതത്തിലെത്തിയ്ക്കാന്‍ നാട് ഇന്ന് ഒന്നിക്കും

വിനു
കാർത്തികപ്പള്ളി
കാർത്തികപ്പള്ളി പഞ്ചായത്ത് 4-ാം വാർഡ് മാങ്കിയിൽ വീട്ടിൽ വിനു (41) വിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ ഞായറാഴ്ച നാട് ഒന്നിക്കും. വൃക്ക സംബന്ധമായ രോഗം ബാധിച്ച് എറണാകുളം ലിസി ഹോസ്‌പിറ്റലിൽ ചികിത്സയിലാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങുന്നതിനുമപ്പുറമാണ്. ആറു മാസം മുന്പാണ് പരിശോധനയിൽ വിനുവിന്റെ ഇരു വൃക്കയും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയത്. ഉടന്‍ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിച്ചു. 50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിർമാണ തൊഴിലാളിയായ വിനുവിന്റെ ഭാര്യ അനിതമോൾ ഉദര സംബന്ധമായ രോഗത്തിന് ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലാണ്. നാല് വയസുകാരി നിവേദിത ഏകമകളാണ്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും തുക സ്വരൂപിക്കുവാൻ മന്ത്രി രമേശ് ചെന്നിത്തല മുഖ്യ രക്ഷാധികാരിയായി സാന്ത്വന സമിതി രൂപീകരിച്ചു. രാവിലെ 9 മുതൽ കാർത്തികപ്പള്ളി പഞ്ചായത്തിന്റെ മുഴുവൻ വാർഡുകളിലും ധനശേഖരണം നടത്തും. മുഴുവന്‍ സന്മനസുകളും സഹായം നൽകാൻ സാന്ത്വന സമിതി അഭ്യർഥിച്ചു. ജി പേ നമ്പർ 9947751524 അക്കൗണ്ട് നമ്പർ 0551053000002431, ഐ എഫ്എസ്-സി SIBL 0000551, സൗത്ത് ഇന്ത്യൻ ബാങ്ക് കാർത്തികപ്പള്ളി.










0 comments