മുരിങ്ങച്ചിറ കൊല്ലകൽ റോഡ് പൂർണമായി തകര്‍ന്നു

തകര്‍ന്ന മുതുകുളം മുരിങ്ങച്ചിറ - കൊല്ലകൽ റോഡ്
കാർത്തികപ്പള്ളി
മുതുകുളം പഞ്ചായത്ത് 14,15 വാർഡുകളിലെ മുരിങ്ങച്ചിറ -കൊല്ലകൽ റോഡ് പൊട്ടിപ്പൊളിഞ്ഞു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡുവഴിയുള്ള യാത്ര കഠിനമാണ്. ടാറിങ്ങും മെറ്റലും ഇളകി റോഡിൽ കുഴികൾ നിറഞ്ഞതിനാൽ കാൽനടക്കാർ പോലും ബുദ്ധിമുട്ടുകയാണ്. ഒന്നരകിലോമീറ്ററോളമുള്ള റോഡ് പ്രധാന ഗ്രാമീണ പാതയാണ്. അടുത്തകാലത്തൊന്നും ഇവിടെ കാര്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ചിറത്തലയ്ക്കൽ ഭാഗംമുതൽ കിഴക്കോട്ട് മുരിങ്ങച്ചിറവരെയുള്ളയിടങ്ങളിൽ ടാറിളകി നാമാവശേഷമായ നിലയിലാണ്. കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതും പ്രതിസന്ധിയാണ്. കായംകുളം -കാർത്തികപ്പള്ളി റോഡിൽനിന്ന് കൊല്ലകൽ ക്ഷേത്രത്തിലേക്കും ഗവ. ഹോമിയോ ആശുപത്രിയിലേക്കും എസ്എൻവിയുപി സ്കൂളിലേക്കും മുതുകുളം പത്തനാപുരം ഗാന്ധിഭവന്റെ ശാഖയിലേക്കുമുള്ള വഴിയാണിത്. റോഡിന്റെ പുനർനിർമാണം നീണ്ടുപോകുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.










0 comments