Deshabhimani

സമരനായകന്റെ ഓർമപുതുക്കി 
കയറിന്റെ നാട്‌

Anathalavattom Anandan

കേരള കയർ വർക്കേഴ്സ് സെന്റർ (സിഐടിയു) സംഘടിപ്പിച്ച ആനത്തലവട്ടം ആനന്ദൻ അനുസ്മരണം 
സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 06, 2025, 02:03 AM | 1 min read

ആലപ്പുഴ

തൊഴിലാളികളെ നെഞ്ചോട്‌ ചേർത്ത പ്രിയനേതാവ്‌ ആനത്തലവട്ടം ആനന്ദന്റെ സ്‌മരണ പുതുക്കി കയറിന്റെ നാടായ ആലപ്പുഴ. ജില്ലയിൽ കയർ തൊഴിലാളികൾക്കായി നിരവധി സമരപോരാട്ടങ്ങൾക്ക്‌ നേതൃത്വംനൽകിയ തൊഴിലാളിനേതാവിന്റെ അമരസ്‌മരണകൾക്ക്‌ മുന്നിൽ നിരവധിപ്പേർ പുഷ്‌പങ്ങളർപ്പിച്ചു. ആലപ്പുഴ കയർഫെഡ് ആസ്ഥാനത്തിന് സമീപം കേരള കയർ വർക്കേഴ്സ് സെന്റർ (സിഐടിയു) സംഘടിപ്പിച്ച ആനത്തലവട്ടം ആനന്ദൻ രണ്ടാമത്‌ ചരമവാർഷികവും അനുസ്‌മരണം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്‌തു. ആനത്തലവട്ടം ആനന്ദന്റെ ചിത്രത്തിൽ നേതാക്കൾ പുഷ്‌പ്പാർച്ചന നടത്തി. അനുസ്‌മരണയോഗത്തിൽ കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ അധ്യക്ഷനായി. പി പി ചിത്തരഞ്‌ജൻ എംഎൽഎ അനുസ്‌മരണ പ്രഭാഷണം നടത്തി. കയർ സെന്റർ (സിഐടിയു) ജനറൽ സെക്രട്ടറി കെ കെ ഗണേശൻ, സംസ്ഥാന കമ്മിറ്റിയംഗം നസീമ, കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, ആലപ്പുഴ കയർ ഫാക്‌ടറി വർക്കേഴ്‌സ്‌ യൂണിയൻ പ്രസിഡന്റ്‌ അഡ്വ. കെ ആർ ഭഗീരഥൻ, സെക്രട്ടറി ടി ആർ ശിവരാജൻ, വി എസ്‌ മണി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home