Deshabhimani

ശ്രദ്ധേയമായി നൂറനാടിന്റെ നൂറു മുഖങ്ങൾ

padanilam

നാടകകൃത്ത് ഫ്രാൻസിസ് ടി മാവേലിക്കര, ചലച്ചിത്ര സംവിധായകൻ കണ്ണൻ താമരക്കുളം, 
നടി കുടശ്ശനാട് കനകം തുടങ്ങിയവർ ചിത്രപ്രദർശനം കാണുന്നു

വെബ് ഡെസ്ക്

Published on Nov 24, 2026, 12:06 AM | 1 min read

ചാരുംമൂട്

നൂറനാട് പടനിലം പരബ്രഹ്‌മ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ചിത്രപ്രദർശനം ശ്രദ്ധേയം. ആർട്ടിസ്റ്റ് രാജീവ് കോയിക്കലിന്റെ നേതൃത്വത്തിൽ അഡോൺ ആർട്ട്സും സപര്യ പടനിലവും ചേർന്നാണ്‌ പ്രദർശനം ഒരുക്കിയിരിക്കുന്നത്‌. ​രാജീവ് കോയിക്കലിന്റെ 350ഓളം ഛായാചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. കുട്ടികൾ ഉൾപ്പടെയുള്ളവർ വരച്ച 150ന്‌ മുകളിൽ പെയിന്റിങ്ങുകളുമുണ്ട്‌. പ്രദേശത്തെ ശില്പികൾ തയാറാക്കിയ നന്ദികേശ ശിരസ്സുകൾ മറ്റൊരു ആകർഷണമാണ്. എം എസ് അരുൺകുമാർ എംഎൽഎ, നാടക രചയിതാവ് ഫ്രാൻസിസ് ടി മാവേലിക്കര, ചലച്ചിത്ര സംവിധായകൻ കണ്ണൻ താമരക്കുളം, ചലച്ചിത്രനടി കുടശ്ശനാട് കനകം തുടങ്ങിയവർ സന്ദർശിച്ചിരുന്നു. പ്രദർശനം 28ന് സമാപിക്കും. ഡോ.എൻ ശശിധരൻ, വിശ്വൻ പടനിലം, ആർ ബാലകൃഷ്ണൻ, സുരേഷ് ഗംഗാധർ, വി പി സോണി, പ്രസാദ് ശ്രീധർ, ആർ ശ്രീദേവി തുടങ്ങിയവർ നേതൃത്വം നൽകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home