റേഷൻ വിതരണം മുടങ്ങി
ദുരിതം സർക്കാർ വക

ആലപ്പുഴ
സ്‌കൂൾ പാചകത്തൊഴിലാളികളുടെ ശന്മളവും രണ്ടുമാസമായി യുഡിഎഫ് സർക്കാർ മുടക്കി. ജൂൺ, ജൂലൈ മാസങ്ങളിലെ ശന്പളമാണ് കിട്ടാനുള്ളത്. സർക്കാർ ഫണ്ട് നൽകാത്തതാണ് കാരണം. മാർച്ച്‌വരെയുള്ള ശന്പളം തീർത്ത് നൽകിയശേഷമാണ് എൽഡിഎഫ് സർക്കാർ അധികാരം ഒഴിഞ്ഞത്. 150 കുട്ടികൾക്ക് 675 രൂപയാണ് പാചകത്തൊഴിലാളികളുടെ ദിവസവേതനം. 450 കുട്ടികളിൽ കൂടുതലാണെങ്കിൽ 750 രൂപവരെ. ഇതാണ് പരമാവധി തുക. 500ന് മേൽ കുട്ടികൾ ആണെങ്കിൽ രണ്ട് തൊഴിലാളികൾ വേണമെന്നതാണ് നിയമം. മധ്യവേനലവധിക്കാലമായ ഏപ്രിൽ, മെയ് മാസങ്ങളിൽ വേതനമില്ല. ചെറിയ ഓണറേറിയം മാത്രമാണ് നൽകുക. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം ചേർത്താണ് പണം അനുവദിക്കുക. പി എം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോഴും എൽഡിഎഫ് വേതനം മുടക്കിയില്ല. മുഴുവൻ പണവും സംസ്ഥാനം നേരിട്ട് നൽകി. എന്നാൽ യുഡിഎഫ് സർക്കാർ അധികാരമേറ്റതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഇത് കൂടാതെ പോഷകാഹാര പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്നതിന്റെ അനുബന്ധ ചെലവിനുള്ള തുകയും നൽകിയിട്ടില്ല. ജൂണിലെ പാചകചെലവിനുള്ള തുക മാത്രമാണ് അനുവദിച്ചത്. വേതനം മുടങ്ങിയതിനെപ്പറ്റി അന്വേഷിക്കുന്പോഴൊക്കെ ഉടൻ പണം അനുവദിക്കും എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.










0 comments