ചുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന് സ്വർണക്കൊടിമരത്തിൽ കൊടിയേറ്റി

ചുനക്കര തിരുവൈരൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ സ്വർണക്കൊടിമര പ്രതിഷ്ഠയെ തുടർന്നുള്ള ഉത്സവത്തിന് ക്ഷേത്രതന്ത്രി കീഴ്‌ത്താമരശേരി മഠത്തിൽ രമേശ് ഭട്ടതിരിപ്പാട് കൊടിയേറ്റുന്നു
ചാരുംമൂട്
ചുനക്കര തിരുവൈരൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ സ്വർണക്കൊടിമര പ്രതിഷ്ഠയെ തുടർന്നുള്ള ഉത്സവത്തിന് കൊടിയേറി. തന്ത്രി കീഴ്‌ത്താമരശ്ശേരി മഠത്തിൽ രമേശ് ഭട്ടതിരിപ്പാട് കൊടിയേറ്റി. 29 ന് ആറാട്ടോടെ സമാപിക്കും. ഉത്സവദിനങ്ങളിൽ രാവിലെ 7.-30 മുതൽ ശ്രീഭൂതബലി, ഉച്ചപൂജ,കലശാഭിഷേകം,8 ന് നാരായണീയം, വൈകിട്ട് 6 .-30 ന് അത്താഴ പൂജ ശ്രീഭൂതബലി എന്നിവ നടക്കും. ശനി രാത്രി എട്ടിന് മേജർസെറ്റ് കഥകളി - കഥ :കിരാതം. 27ന് വൈകിട്ട് 5. -30 ന് സോപാന സംഗീതം, 7ന് സിത്താനി ഭജൻസ്. 28ന് വൈകിട്ട് 5.30 മുതൽ പ്രഭാഷണം, രാത്രി 8.30 മുതൽ കുത്തിയോട്ടം. ആറാട്ട് ദിവസമായ 29 ന് രാവിലെ ഒമ്പതിന് കൊടിയിറക്ക്, ആറാട്ട്, ആറാട്ട് വരവ്, രാത്രി ഏഴിന് ദുർഗാ വിശ്വനാഥിന്റെ അമൃത തരംഗിണി ശിവാനന്ദലഹരി എന്നിവ നടക്കും. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് യു അനിൽകുമാർ, സെക്രട്ടറി ആർ സുരേജ് കുമാർ,ഭാരവാഹികളായ പി ബാലകൃഷ്ണപിള്ള, എ ജി അരുൺ, സഹദേവൻ നായർ, സി വി രാജീവ്,എസ് സനിൽകുമാർ,കെ കോമളൻ എന്നിവർ കൊടിയേറ്റ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.










0 comments