ad
Deshabhimani

പൂവസന്തം തീർത്ത്‌ കഞ്ഞിക്കുഴി

കഞ്ഞിക്കുഴി  പഞ്ചായത്ത് ഒന്നാം വാർഡിൽ വി പി സുനിലിന്റെ പൂപ്പാടത്ത് കലക്ടർ ഷാജി വി നായർ പുഷ്-പോത്സവം ഉദ്‌ഘാടനംചെയ്യുന്നു

കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ വി പി സുനിലിന്റെ പൂപ്പാടത്ത് കലക്ടർ ഷാജി വി നായർ പുഷ്-പോത്സവം ഉദ്‌ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 16, 2026, 02:41 AM | 1 min read

കഞ്ഞിക്കുഴി

അത്തം പിറന്നു. ഇനി പത്തുനാൾ കേരളത്തിന്റെ തിരുമുറ്റത്ത്‌ പൂക്കളങ്ങൾ വർണഘോഷം തീർക്കും. തുന്പയും തെറ്റിയും നാട്ടിടവഴികളിലെ പൂവിളിയും ദുർലഭമായതോടെ വരവ്‌ പൂക്കളെയാണ്‌ മലയാളികൾ ഇന്ന്‌ പൂക്കളങ്ങൾക്കായി ആശ്രയിക്കുന്നത്‌. എന്നാൽ പൂക്കൾക്കായി തമിഴ്‌നാടിനെ ആശ്രയിക്കുന്നതിനു പകരം ആലപ്പുഴയുടെ ചൊരിമണലിലും തേവാളയും തെളിയും തൊണ്ടിമംഗലവും പോലെ പൂഗ്രാമങ്ങൾ ഒരുങ്ങുകയാണ്‌. കഞ്ഞിക്കുഴിയിലും ചേർത്തലയും ഏക്കറുകണക്കിന്‌ സ്ഥലത്താണ്‌ പൂക്കൾ വിടർന്ന്‌ വിളവിന്‌ ഒരുങ്ങിയത്‌. കുടുംബശ്രീകളുടെ നേതൃത്വത്തിലുള്ള ചെറുചെറു തോട്ടങ്ങൾ മുതൽ കഞ്ഞിക്കുഴിയിലെ ഏക്കറുകൾ നീളുന്ന പൂന്തോട്ടങ്ങൾ വരെ സന്ദർശകരെ ആകർഷിക്കുന്നു. പുഷ്പോത്സവം കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ വി പി സുനിലിന്റെ പൂപ്പാടത്ത് കലക്ടർ ഷാജി വി നായർ ഉദ്‌ഘാടനം ചെയ്തു. സുനിൽ മായിത്തറയിൽ മൂന്നേക്കർ സ്ഥലത്താണ് ഓണ വിപണിയും പ്രദർശനവും ലക്ഷ്യമാക്കി പൂന്തോട്ടം. അഞ്ചു നിറങ്ങളിലായി ഇരുപതിനായിരം ചെണ്ടുമല്ലിയും പതിനായിരം വാടാമല്ലിയും ചേർന്ന വിശാലമായ തോട്ടമാണിത്‌. അത്തം മുതൽ തിരുവോണം വരെ ദിവസവും വിളവെടുപ്പ് ഉണ്ടാവും. പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ് കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ലജിതാ തിലകൻ, കൃഷി ഓഫീസർ റോസ്‌മി ജോർജ്, പി മുരളി കെ വി വിജിമോൾ, എം കെ സജി, പി എസ് ശ്രീലത, സജിതാ ബൈജു, ബാങ്ക് പ്രസിഡന്റ്‌ കെ സുരജിത്ത് , ജി ഉദയപ്പൻ, എസ് ഡി അനില, സുജ ഈപ്പൻ, വി കെ പ്രസാദ്, ഗോപാലകൃഷ്‌ണൻ, സുനിൽ, റോഷ്‌നി സുനിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home