ad
Deshabhimani

ഇടവക തിരുനാളിന്‌ 
കൊടിയേറി

parish feast day.

കരിമുളയ‍്ക്കൽ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയില്‍ 
ഫാ. മാത്യൂസ് മാർ പോളികാർപോസ് കൊടിയേറ്റുന്നു

വെബ് ഡെസ്ക്

Published on Sep 01, 2025, 12:52 AM | 1 min read

ചാരുംമൂട്

​കരിമുളയ്‌ക്കൽ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലെ സുവർണജൂബിലി ഉദ്ഘാടനത്തിനും കുരിശടി കൂദാശയ്‌ക്കും ഇടവക തിരുനാളിനും എട്ട്‌ നോമ്പാചരണത്തിനും കൊടിയേറി. ഫാദർ ഡോ. മാത്യൂസ് മാർ പോളികാർപോസ് കൊടിയേറ്റി. ഇടവക അംഗം രാജൻ ജോർജിന്റെ മകൻ സച്ചിൻ രാജിന്റെ ഓർമയ്‌ക്കായി നിർമിക്കുന്ന കുരിശടി കൂദാശയും നടത്തി. പള്ളി വികാരി റവ. സിൽവസ്‌റ്റർ തെക്കേടത്ത്, റവ. ഫാ. തോമസ് പണിക്കർ, റവ. ഫാ. ഉമ്മൻ പടിപ്പുരയ്‌ക്കൽ എന്നിവർ നേതൃത്വം നൽകി. തിങ്കൾമുതൽ ശനിവരെ വൈകിട്ട്‌ അഞ്ചിന് സന്ധ്യാപ്രാർഥന, വിശുദ്ധ കുർബാന, കുരിശടി പ്രദക്ഷിണം. ഏഴിന് വിശുദ്ധ കുർബാനയ്‌ക്കുശേഷം തിരുനാൾ റാസ പള്ളിയിൽനിന്ന് ആരംഭിച്ച് കരിമുളയ്‌ക്കൽ ജങ്ഷൻ, മാമ്മൂട് ജങ്ഷൻ, പാലയ്‌ക്കൽ ജങ്ഷൻ, കണ്ണനാകുഴി കളത്തട്ട് ജങ്ഷൻ, സെൻട്രൽ ജങ്ഷൻ, കുഴിവിള ജങ്ഷൻ, തുരുത്തിയിൽ ജങ്ഷൻ വഴി ദേവാലയത്തിലെത്തും. എട്ടിന് തിരുനാൾ കുർബാന, കൊടിയിറക്ക്, സ്‌നേഹവിരുന്ന് എന്നിവയും നടക്കുമെന്ന് ഇടവക വികാരി സിൽവസ്‌റ്റർ തെക്കേടത്ത്, ട്രസ്‌റ്റി തോമസ് പണിക്കർ, സെക്രട്ടറി സുരേഷ് രാജൻ എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home