945 സംവരണ സീറ്റ്; 848ലും വനിതകൾ
തദ്ദേശത്ത് വനിതാശക്തി


സ്വന്തം ലേഖകൻ
Published on Oct 22, 2025, 12:06 AM | 1 min read
ആലപ്പുഴ
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. 91 തദ്ദേശ സ്ഥാപനങ്ങളിലെ 1,666 സീറ്റുകളിൽ 945 സംവരണ സീറ്റുകളാണ്. 85 ത്രിതല തദ്ദേശ സ്ഥാപനങ്ങളിലായി 1,447 സീറ്റുകളിൽ 827 സീറ്റുകൾ സംവരണ സീറ്റുകളായി. ആറ് മുനിസിപ്പാലിറ്റികളിലായി 118 സംവരണ സീറ്റുകൾ. ജില്ലയിലെ 72 പഞ്ചായത്തുകളിലെ 1,253 വാർഡുകളിൽ 716 വാർഡുകൾ സംവരണമാണ്. 55 പട്ടികജാതി വനിത സംവരണ വാർഡുകൾ ഉൾപ്പെടെ 639 സ്‌ത്രീസംവരണ വാർഡുകൾ. 77 പട്ടികജാതി സംവരണ വാർഡുകളും. 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 170 ഡിവിഷനുകളാണ്. നാല് പട്ടികജാതി വനിത സംവരണ വാർഡുകൾ ഉൾപ്പെടെ 86 വനിത സംവരണ വാർഡുകളും 12 പട്ടികജാതി സംവരണ വാർഡുകളും ഉൾപ്പെടെ 98 വാർഡുകൾ സംവരണമായി. ജില്ലാ പഞ്ചായത്തിൽ 13 സംവരണ വാർഡ് ജില്ലാ പഞ്ചായത്തിലെ സംവരണസീറ്റുകളുടെ നറുക്കെടുപ്പ് ചൊവ്വാഴ്‌ച പൂർത്തിയായി. പുതിതായി രൂപീകരിച്ച തണ്ണീർമുക്കം ഡിവിഷൻ ഉൾപ്പെടെ 24 ഡിവിഷനുകളിൽ 13 വാർഡാണ് സംവരണം. രണ്ട് പട്ടികജാതി വനിത സംവരണ വാർഡുകൾ ഉൾപ്പെടെ 12 വാർഡുകൾ വനിതാസംവരണമായി. ഒരു പട്ടികജാതി സംവരണ വാർഡും. വെൺമണി (പട്ടികജാതി സംവരണം), ചമ്പക്കുളം, പത്തിയൂർ (പട്ടികജാതി സ്‌ത്രീ), അരൂർ, പള്ളിപ്പുറം, തണ്ണീർമുക്കം, ആര്യാട്, ചെന്നിത്തല, ഭരണിക്കാവ്, കൃഷ്‌ണപുരം, മുതുകുളം, കരുവാറ്റ, വയലാർ (സ്‌ത്രീസംവരണം) എന്നിവയാണ് സംവരണ വാർഡുകൾ. മുനിസിപ്പാലിറ്റികളിൽ 118 വാർഡുകൾ ആറ് മുനിസിപ്പാലിറ്റികളിലെ 219 വാർഡുകളിൽ 118 വാർഡാണ് സംവരണം. ഏഴ് പട്ടികജാതി വനിതസംവരണ വാർഡുകൾ ഉൾപ്പെടെ 111 സ്‌ത്രീസംവരണ വാർഡുകളും ഏഴ് പട്ടികജാതി സംവരണ വാർഡുകളും.









0 comments