മായുന്നു, ജില്ലാക്കോടതി പാലം

രാത്രി ജില്ലാ കോടതിപ്പാലത്തിലൂടെ പോകുന്ന വാഹനങ്ങൾ. പാലത്തിലൂടെ ഗതാഗതം നിരോധിക്കുന്നതിന്റെ ട്രയൽ റൺ ചൊവ്വാഴ‍്ച തുടങ്ങും

സ്വന്തം ലേഖകൻ
Published on Jul 21, 2025, 01:50 AM | 1 min read
ആലപ്പുഴ
പാലങ്ങളുടെ നഗരമാണ് ആലപ്പുഴ. കനാലുകള്‍ക്ക് കുറുകെ 12 പാലങ്ങള്‍ ഇവിടുണ്ട്. ഓരോന്നിനും വികസനത്തിന്റെ കഥയുണ്ട്. നഗരമധ്യത്തിലെ ജില്ലാക്കോടതി പാലം ചരിത്രത്തിലേക്ക് മറയുമ്പോൾ ആലപ്പുഴയുടെ പുതുസാധ്യതകളും പാലം കയറുകയാണ്.
നഗരഹൃദയഭാഗത്ത് വാടക്കനാലിന് കുറുകെ സ്ഥിതിചെയ്യുന്ന കോടതിപ്പാലം പതിറ്റാണ്ടുകൾക്ക് മുമ്പ് നാടിന്റെ മുഖച്ഛായ മാറ്റിയിരുന്നു. ജില്ലാക്കോടതിയിലേക്ക് എത്താൻ പ്രാധന യാത്രാമാർഗം ആയതിനാലാണ് കോടതിപ്പാലം എന്ന പേര് ലഭിച്ചത്.
മന്ത്രിമാരായിരുന്ന ഡോ. തോമസ് ഐസക്കിന്റെയും ജി സുധാകരന്റെയും പരിശ്രമഫലമായി 2016 ഒക്ടോബറിലാണ് പാലത്തിന്റെ നിർമാണത്തിന് ഭരണാനുമതി ലഭിച്ചത്. 2021 ഫെബ്രുവരിയില്‍ കിഫ്ബി മുഖന്തരം 120.52 കോടി രൂപയുടെ സാമ്പത്തിക അനുമതിയും ലഭിച്ചു. പാലം നിർമാണത്തിന് 90 കോടിയും സ്ഥലമേറ്റെടുപ്പിനായി 20.58 കോടിയും , യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി 3.17 കോടിയും, പ്രവൃത്തികൾക്കായി 3.64 കോടി രൂപയും. പദ്ധതിയുടെ ഭാഗമായി പുതിയ ബോട്ടുജെട്ടി നിർമിക്കും.
നിലവിലെ പാലം ഇൗ ആഴ്ച പൊളിക്കാനാണ് തീരുമാനം. ചൊവ്വാഴ‍്ച പാലം അടയ്ക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഗതാഗതക്രമീകരണത്തിന്റെ ട്രയൽറൺ. വ്യാഴംമുതൽ നിയന്ത്രണം പൂർണതോതിലാക്കും. തുടർന്ന് പാലം പൊളിക്കും. മിനി സിവിൽസ്റ്റേഷൻ ഭാഗത്തെ പൈലിങ് പൂർത്തിയാകാറായി. പതിറ്റാണ്ടോളം ഒരു ജനതയുടെ ഗതാഗതസൗകര്യത്തിൽ പ്രധാന പങ്കുണ്ടായിരുന്നു പാലമാണിത്. നഗരത്തിലെത്തിയ മനുഷ്യന്റെ സമയ – സാമ്പത്തിക ലാഭത്തിനും കച്ചവട – വ്യവസായ വളർച്ചയ്-ക്കും മാനുഷിക ബന്ധങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും പാലത്തിന് സാധിച്ചു.








0 comments