ad
Deshabhimani

എൻ സജീവന്‌ നാടിന്റെ അന്ത്യാഞ്‌ജലി

സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ റീത്ത് സമർപ്പിക്കുന്നു

സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ റീത്ത് സമർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Feb 04, 2026, 01:14 AM | 1 min read

ആലപ്പുഴ

അന്തരിച്ച സിപിഐ എം ജില്ലാകമ്മിറ്റിയംഗം വലിയഴീക്കൽ കുന്നുംപുറത്ത് വീട്ടിൽ എൻ സജീവന്‌ നാടിന്റെ അന്ത്യാഞ്‌ജലി. ചൊവ്വ വൈകിട്ടോടെ മൃതദേഹം വലിയഴീക്കലിലെ വീട്ടിലെത്തിച്ച്‌ സംസ്‌കാരം നടത്തി. ചുവപ്പുസേനാംഗങ്ങളുടെ അകമ്പടിയോടെ രാവിലെ ഒമ്പതോടെ മൃതദേഹം സിപിഐ എം ഹരിപ്പാട്‌ ഏരിയ കമ്മിറ്റി ഓഫീസിലും തുടർന്ന്‌ കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലും ആറാട്ടുപുഴ തെക്ക്‌ ലോക്കൽ കമ്മിറ്റി ഓഫീസിലും, ആറാട്ടുപുഴ പഞ്ചായത്ത്‌ ഓഫീസിലും പെതുദർശനത്തിനുവച്ചു. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച്‌ ബാബുജാൻ, ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ, ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ്, കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ എന്നിവർ ചേർന്ന് പാർടിപതാക പുതപ്പിച്ചു. ആയിരങ്ങൾ അന്തിമോപചാരമർപ്പിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്‌, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ബി ചന്ദ്രബാബു, കെ പ്രസാദ്‌, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മനു സി പുളിക്കൽ, കെ രാഘവൻ, ജി ഹരിശങ്കർ, എ എം ആരിഫ്‌, കെ ആർ ഭഗീരഥൻ, വി ജി മോഹനൻ, കെ ജി രാജേശ്വരി, എംഎൽഎമാരായ പി പി ചിത്തരഞ്‌ജൻ, എച്ച്‌ സലാം, എം എസ്‌ അരുൺകുമാർ, രമേശ്‌ ചെന്നിത്തല, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ മഹേന്ദ്രൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റംഗം ആർ സനൽകുമാർ, മുതിർന്ന നേതാവ്‌ എസ്‌ ശർമ, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌, ഡിസിസി പ്രസിഡന്റ്‌ ബി ബാബുപ്രസാദ്‌, സിപിഐ ദേശീയ ക‍ൗൺസിലംഗങ്ങളായ ടി ജെ ആഞ്ചലോസ്‌, ടി ടി ജിസ്‌മോൻ, ദേശാഭിമാനി യൂണിറ്റ്‌ മാനേജർ രഞ്‌ജിത്ത്‌ വിശ്വം എന്നിവർ അന്തിമോപചാരമർപ്പിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിക്കുവേണ്ടി സി ബി ചന്ദ്രബാബു പുഷ്‌പചക്രം അർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home