ad
Deshabhimani

പനിച്ചുവിറച്ച്‌ നാട്‌

 ചെറുതന പെരുമാങ്കര പാലത്തിന് താഴെ അടിഞ്ഞുകൂടിയ മാലിന്യം

ചെറുതന പെരുമാങ്കര പാലത്തിന് താഴെ അടിഞ്ഞുകൂടിയ മാലിന്യം

വെബ് ഡെസ്ക്

Published on Jun 07, 2026, 02:55 AM | 1 min read

ആലപ്പുഴ

മഴ ശക്തമായതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു. ഇ‍ൗ മാസം അഞ്ചുവരെ 2,426 പേർ പനി ബാധിച്ച് ചികിത്സ തേടി. മഴക്കാല പൂർവ ശുചീകരണവും പ്രതിരോധ പ്രവർത്തനങ്ങളും താളം തെറ്റിയതാണ്‌ മഴയെത്തും മുമ്പേ രോഗങ്ങളായത്‌. വേനൽമഴ ശക്തമാകുകയും കാലവർഷം എത്തുകയും ചെയ്‌തതോടെ പകർച്ചവ്യാധികളും അതിവേഗം പടരുകയാണ്‌. കഴിഞ്ഞ മാസം ആകെ 10,022 പേരാണ്‌ ചികിത്സതേടിയത്‌. വേനൽമഴ ശക്തമായതിന്‌ പിന്നാലെ മെയ്‌ ആദ്യ ആഴ്‌ചയിൽ പ്രതിദിനം ശരാശരി 286 രോഗികളായിരുന്നു ചികിത്സതേടിയിരുന്നതെങ്കിൽ രണ്ടാം ആഴ്‌ചയിൽ 314, മൂന്നാം ആഴ്‌ചയിൽ 373, നാലാം ആഴ്‌ചയിൽ–321, അവസാന മൂന്ന്‌ ദിവസം 323 എന്ന നിലയിൽ ഉയർന്നു. വയറിളക്ക രോഗബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്‌. ജൂണിൽ 760 പേരും കഴിഞ്ഞ മാസം 2608 പേരും ചികിത്സ തേടി. ആദ്യം 70ന്‌ താഴെയായിരുന്ന പ്രതിദിന ശരാശരി അവസാന ആഴ്‌ചയിൽ 110ന്‌ മുകളിലായി. മെയിൽ 89 ഇൻഫ്ലുവൻസ രോഗബാധിതരുണ്ടായപ്പോൾ ജൂൺ ആദ്യ അഞ്ചുദിവസം 10 പേർ ചികിത്സതേടി. മണ്ണഞ്ചേരിയിൽ അഞ്ചുദിവസത്തിനിടെ മലേറിയയും ഡെങ്കിപ്പനിയും റിപ്പോർട്ട്‌ ചെയ്‌തതും ആശങ്കയുയർത്തുന്നുണ്ട്‌. ‘ഷിഗെല്ല’യും സ്ഥിരീകരിച്ചു. രോഗവ്യാപനത്തെ തുടർന്ന്‌ 200 ഓളം പേരാണ്‌ ആറാട്ടുപുഴയിൽ ചികിത്സതേടിയത്‌. യുഡിഎഫ്‌ ​സർക്കാർ അധികാരമേൽക്കാനെടുത്ത കാലതാമസത്തിൽ മഴക്കാല പ്രതിരോധവും മുന്നൊരുക്കങ്ങളും പാളിയതാണ്‌ രോഗവ്യാപനം രൂക്ഷമാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home