ad
Deshabhimani

ഡി സലിമിന് നാടിന്റെ യാത്രാമൊഴി

യാത്രാമൊഴി

പപ്പൻമുക്ക് ഗ്രാമീണ വായനശാല സംഘടിപ്പിച്ച ഡി സലിം അനുസ്‌മരണം ​
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 12, 2026, 12:00 AM | 1 min read

ഹരിപ്പാട്ട്

തൃക്കുന്നപ്പുഴയിൽ സിപിഐ എമ്മിന്റെയും സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും നേതൃത്വമായിരുന്ന ഡി സലിമിന് നാടിന്റെ യാത്രാമൊഴി. സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട അനവധിയാളുകൾ തൃക്കുന്നപ്പുഴ പപ്പൻമുക്കിലെ കുടുംബവീടായ വടക്കേമഠത്തിൽ (പ്രശാന്തി) അന്ത്യോപചാരമർപ്പിക്കാനെത്തി. ​സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സെക്രട്ടറിയറ്റംഗം എം സത്യപാലൻ, അംഗങ്ങളായ ടി കെ ദേവകുമാർ, സി ശ്രീകുമാർ ഉണ്ണിത്താൻ, ഏരിയ സെക്രട്ടറിമാരായ സി പ്രസാദ്, കെ വിജയകുമാർ, മുൻ എംപി ടി ജെ ആഞ്ചലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എസ് താഹ, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ശശി, ജില്ലാ പഞ്ചായത്തംഗം അഡ്വ. അനില രാജു, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ, സെക്രട്ടറി കെ രഘുപ്രസാദ്, സ്‌റ്റേറ്റ് കൗൺസിലംഗം ടി തിലകരാജ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ്‌കുമാർ, സെക്രട്ടറി സി എൻ എൻ നമ്പി, ശാസ്‌ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പൊന്നമ്മ എന്നിവരെത്തി. തുടർന്ന് പപ്പൻമുക്ക് ഗ്രാമീണ ലൈബ്രറി സംഘടിപ്പിച്ച അനുശോചനയോഗം എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു. രമേശൻ അഞ്ചുതെങ്ങിൽ അധ്യക്ഷനായി. കേരളപ്രവാസി സംഘം സംസ്ഥാന ട്രഷറർ സജീവ് തൈക്കാട്, ജില്ലാ സെക്രട്ടറി ഹാഷിം അരിപ്പുറം, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഷാജഹാൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ എ ലത്തീഫ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ പി ആർ പ്രവീൺ, ജെ സലിം എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി ഡി സലീമിന്റെ നിര്യാണത്തിൽ പുരോഗമന കലാസാഹിത്യ സംഘം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അനുശോചിച്ചു. ഏരിയ പ്രസിഡന്റ് ജെ സുജിത്ത് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ വിജയകുമാർ, കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി ബാലമുരളീകൃഷ്ണ, ജില്ലാ കമ്മിറ്റിയംഗം ജലജ സുരേഷ്, കെ ശ്രീകുമാർ, പി മധു, ഷൈലജ വിശ്വൻ, പ്രൊഫ. എൻ മോഹനൻപിള്ള, ഷൈലജ മുനീർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home