മെഡൽമാലയണിഞ്ഞ് ചമ്പക്കുളത്തെ ചുണക്കുട്ടികൾ

ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻ ഷിപ്പിൽ കേരളത്തിനായി മെഡലുകൾ നേടിയ ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ
മങ്കൊമ്പ്
മഹാരാഷ്ട്രയിൽ നടന്ന ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടി ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. അർജുൻ തിലക് (എട്ട് സ്വർണം, പതിനഞ്ച് വെള്ളി, ഏഴ് വെങ്കലം), അഭിഷേക് ബിജു (ആറ് സ്വർണം, അഞ്ച് വെള്ളി, ആറ് വെങ്കലം), ആൽഫീന ജോബി (നാല് സ്വർണം, ഒന്പതു വെള്ളി, ഒന്പതു വെങ്കലം), ഡെന്നി ജെ മേപ്പുറം (നാല് സ്വർണം, അഞ്ച് വെള്ളി, നാല് വെങ്കലം), ബിബിൻ കെ ബിജോ (നാല് സ്വർണം, മൂന്ന് വെള്ളി, നാല് വെങ്കലം) എന്നിവരാണ് മേളയിൽ മെഡൽവേട്ട നടത്തി കേരളത്തിന് അഭിമാനമായത്. പ്രിൻസിപ്പൽ സിബിച്ചൻ ജോർജ്, അധ്യാപകൻ ബാബു വർഗീസ് എന്നിവർ താരങ്ങളെ സ്വീകരിച്ചു.









0 comments