കാർ കടയിലേക്ക് പാഞ്ഞുകയറി

കാർത്തികപ്പള്ളി
നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി. വ്യാഴം വൈകിട്ട് 4.30ന് മുതുകുളം വെട്ടത്തുകടവ്-–തട്ടാരുമുക്ക് റോഡിൽ പാണ്ഡവർകാവ് ക്ഷേത്രത്തിന് സമീപമാണ് അപകടം. ആർക്കും പരിക്കില്ല. ആൽമരത്തിലാണ് കാർ ആദ്യം തട്ടിയത്. തുടർന്ന് എതിർവശത്ത് റോഡരികിലിരുന്ന സ്‌കൂട്ടറിലിടിച്ചാണ് കടയിലേക്ക് പാഞ്ഞുകയറിയത്. കാറിന്റെ മുൻവശം തകർന്നു. സ്‌കൂട്ടറും പൂർണമായും തകർന്നു. കടയുടെ തൂണുകൾക്കും ലോട്ടറിക്കച്ചവടക്കാരന്റെ തട്ടിനും നാശമുണ്ടായി.











0 comments