Deshabhimani

ബസ് നടുറോഡിൽ ഇട്ട് ഡ്രൈവറും കണ്ടക്‍ടറും ഇറങ്ങിപ്പോയി

നിങ്ങൾ ഇവിടിരുന്നോ
ഞങ്ങൾ പോകുവാ..

കെഎസ്ആർടിസി ബസ്

സ്‍കൂട്ടർ യാത്രികനുമായി തർക്കമുണ്ടായതിനെത്തുടർന്ന് കെഎസ്ആർടിസി ബസ് റോഡിൽ നിർത്തി ഡ്രൈവറും കണ്ടക്‍ടറും ഇറങ്ങിപ്പോയപ്പോൾ

വെബ് ഡെസ്ക്

Published on Aug 01, 2025, 02:04 AM | 1 min read

അരൂർ

അരൂർ ക്ഷേത്രം കവലയിൽ , യാത്രക്കാരെ പെരുവഴിയിലാക്കി റോഡിന്റെ മധ്യഭാഗത്ത് കെഎസ്ആർടിസി ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി. വ്യാഴം രാവിലെ പത്തോടെയായിരുന്നു നാടകീയ സംഭവങ്ങൾ. ചന്തിരൂർ ഭാഗത്ത് വച്ച് ബസ് തട്ടി സ്കൂട്ടർ യാത്രികൻ ചെളിവെള്ളത്തിൽ വീണു. പ്രകോപിതനായ യാത്രികൻ കോഴിക്കോട് റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന ബസിനെ പിന്തുടർന്ന് അരൂർ ക്ഷേത്രം കവലയിൽ എത്തിയപ്പോൾ തടഞ്ഞുവച്ചു. ബസ്ഡ്രൈവറും സ്കൂട്ടർ യാത്രികനും തമ്മിൽ വാക്കേറ്റമുണ്ടായി.തുടർന്ന് ബസ് റോഡിന് നടുവിലിട്ട ശേഷം ഡ്രൈവറും കണ്ടക്ടറും ഇറങ്ങി പോവുകയായിരുന്നു. യാത്രക്കാർ പെരുവഴിയിലുമായി.ഹൃദ്രോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണെന്ന് പറഞ്ഞ് ഡ്രൈവർ അരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.പിറകേ വന്ന സ്വകാര്യ ബസ് ഡ്രൈവർ വണ്ടി ദേശീയ പാതയിൽ നിന്ന് വശത്തേക്ക് മാറ്റിയിട്ടു.കൊല്ലം ഡിപ്പോയിലേതാണ്​ ബസ്​. സംഭവത്തിൽ സ്കൂട്ടർ യാത്രികന്റെയും ബസ് ഡ്രൈവറുടെയും പരാതി ലഭിച്ചിട്ടുണ്ടെന്നും യാത്രക്കാരുടെ മൊഴി എടുത്തിട്ടുണ്ടെന്നും അരൂർ സിഐ പ്രതാപചന്ദ്രൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home