പുസ്‌തകം പ്രകാശിപ്പിച്ചു

"കൊല്ലകൽ ഭഗവതി ക്ഷേത്രവും കുത്തിയോട്ടവും’ പുസ-്തകം എവൂരേത്ത് സനൽകുമാർ രാമചന്ദ്രൻനായർ, രമ ആർ നായർ എന്നിവർക്ക് നൽകി പ്രകാശിപ്പിക്കുന്നു
കാർത്തികപ്പള്ളി
പ്രതാപകുമാർ നീലാംബരി എഴുതിയ ‘കൊല്ലകൽ ഭഗവതി ക്ഷേത്രവും കുത്തിയോട്ടവും’ എന്ന പുസ്‌തകം എവൂരേത്ത് സനൽകുമാർ രാമചന്ദ്രൻനായർ, രമ ആർ നായർ എന്നിവർക്ക് നൽകി പ്രകാശിപ്പിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ സ്ഥിരംസമിതി അധ്യക്ഷ ഗീത ശ്രീജി യോഗം ഉദ്ഘാടനംചെയ്‌തു. ഡോ. എം മധുസൂദനൻ അധ്യക്ഷനായി. സതീഷ് മുതുകുളം, എൽ രാജശേഖരൻ, മുതുകുളം സുനിൽ തുടങ്ങിയവർ സംസാരിച്ചു. പഴയകാല കുത്തിയോട്ട പ്രതിഭകളായ അച്ചുതപ്പണിക്കർ, വിശ്വനാഥപണിക്കർ, പദ്മനാഭൻനായർ എന്നിവരെ ആദരിച്ചു.









0 comments