മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിൻ കേടായി

എഞ്ചിൻ തകരാറിലായ വേളാങ്കണ്ണി മാതാ ബോട്ട്
അമ്പലപ്പുഴ
മത്സ്യബന്ധനത്തിനിടെ നടുക്കടലിൽ എൻജിൻ തകരാറിലായതിനെത്തുടർന്ന് ബോട്ട് അപകടത്തിൽപ്പെട്ടു. 12 തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം കാവനാട് സ്വദേശി ശരവണന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാത എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. തിങ്കൾ രാത്രി 12ന് നീർക്കുന്നം പടിഞ്ഞാറ് കടലിൽ മത്സ്യബന്ധനത്തിനിടെ എൻജിൻ തകരാറിലാകുകയായിരുന്നു. ഇതോടെ ബോട്ടിന്റെ അടിഭാഗവും തകർന്ന് വെള്ളം കയറിയതോടെ നാലുലക്ഷം രൂപയുടെ മത്സ്യവും നഷ്‌ടപ്പെട്ടു. നിയന്ത്രണം തെറ്റിയ ബോട്ട് പിന്നീട് തീരത്തടിഞ്ഞു. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ നീന്തി രക്ഷപ്പെടുകയായിരുന്നു. മറ്റൊരു ബോട്ടിന്റെയും ജെസിബികളുടെയും സഹായത്താൽ രക്ഷാപ്രവർത്തനം നടത്തി ബോട്ട് കരയിലെത്തിച്ചു. രണ്ട് വർഷം മുമ്പാണ് ഉടമ ഈ ബോട്ട് ഇറക്കിയത്.










0 comments