Deshabhimani

വേനൽപ്പച്ചയ്‌ക്ക്‌ തുടക്കം

പുതിയവിള ദേശാഭിമാനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച വേനൽപ്പച്ച-2026 ബാലോത്സവംശ്രേഷ്ഠ ദിവ്യാംഗ് പുരസ്കാര ജേതാവ് മാസ്റ്റർ മുഹമ്മദ് യാസിൻ ഉദ്ഘാടനംചെയ്യുന്നു

പുതിയവിള ദേശാഭിമാനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച വേനൽപ്പച്ച-2026 ബാലോത്സവംശ്രേഷ്ഠ ദിവ്യാംഗ് പുരസ്കാര ജേതാവ് മാസ്റ്റർ മുഹമ്മദ് യാസിൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 07, 2026, 12:21 AM | 1 min read

കായംകുളം

പുതിയവിള ദേശാഭിമാനി ലൈബ്രറിയുടെ വേനൽപ്പച്ച ബാലോത്സവത്തിന് തുടക്കമായി. ബാലോത്സവം ശ്രേഷ്ഠ ദിവ്യാംഗ് പുരസ്കാര ജേതാവ് മുഹമ്മദ് യാസിൻ ഉദ്ഘാടനംചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് കൃഷ്ണകുമാരിപിള്ള അധ്യക്ഷയായി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ രഘു പ്രസാദ് കുട്ടികളുമായി സംവദിച്ചു. ലൈബ്രറി സെക്രട്ടറി എസ് രാജേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ ഡി അംബുജാക്ഷി, രാധാകൃഷ്ണൻ, ശ്രീലേഖ, വിമ വിനയ ചന്ദ്രൻ, രാജൻ, സലിംലാൽ എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻ പാട്ട്, നാടകകളരി, എന്നിവ നടന്നു. വ്യാഴാഴ്ച മുതൽ വ്യക്തിത്വ വികസനം, ശാസ്ത്ര പരീക്ഷണങ്ങൾ, ചിത്രരചന, ക്ലേ മോഡലിങ്, ഉല്ലാസ യാത്ര എന്നിവ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home