മുപ്പതാം വാർഷികാഘോഷം സമാപിച്ചു

ആലപ്പുഴ
യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോളേജിന്റെ മുപ്പതാം വാർഷികാഘോഷ സമാപന സമ്മേളനം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനംചെയ്തു. എച്ച് സലാം എംഎൽഎ അധ്യക്ഷയായി. നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ, കൗൺസിലർമാരായ ആർ വിനിത, എ എസ് കവിത, നസീർ പുന്നക്കൽ, ബി ബിൻസി, പ്രിൻസിപ്പൽ ഇൻ ചാർജ് ആർ എസ് സിനിമോൾ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ എ അജിത്ത് എന്നിവർ സംസാരിച്ചു.









0 comments