തലവടി ഉപജില്ലാ കലോത്സവം
ലൂർദ് മാതാ എച്ച്എസ്എസിന് ഓവറോൾ കിരീടം

വിജയികൾക്ക് റെജി ചെറിയാൻ എംഎൽഎ ട്രോഫി നൽകുന്നു
തകഴി
തലവടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എടത്വാ പച്ച ലൂർദ് മാതാ എച്ച്എസ്എഎസ് ഹൈസ്കൂൾ (242 പോയിന്റ്), ഹയർ സെക്കൻഡറി (250 പോയിന്റ്) വിഭാഗങ്ങളിൽ ഓവറോൾ കിരീടം നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ എടത്വാ സെന്റ് മേരീസ് ജിഎച്ച്എസിനും (238 പോയിന്റ്) ഹയർ സെക്കൻഡറിയിൽ എടത്വാ സെന്റ് അലോഷ്യസിനുമാണ് (223) രണ്ടാം സ്ഥാനം. യുപിയിൽ മിത്രക്കരി സെന്റ് സേവ്യർ സ്കൂളും (80) എൽപിയിൽ തായങ്കരി സെന്റ് ആന്റണീസ്, പച്ച സെന്റ് സേവ്യർ, മുട്ടാർ സെന്റ് ജോർജ്, തകഴി കുന്നുമ്മ സ്കൂളുകളും (65 പോയിന്റ് വീതം) ഒന്നാമതെത്തി. യുപി സംസ്‌കൃതോത്സവത്തിൽ പച്ച സെന്റ് സേവ്യർ സ്കൂൾ (91) വിജയികളായി. സമാപന സമ്മേളനം റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ കെ ജോസഫ് അധ്യക്ഷനായി.









0 comments