ad
Deshabhimani

12ൽ 9 ബ്ലോക്കിലും ബിജെപിക്ക്‌ സീറ്റില്ല

Election
വെബ് ഡെസ്ക്

Published on Dec 15, 2025, 01:01 AM | 1 min read

ആലപ്പുഴ

ജില്ലയിലെ 12 ബ്ലോക്ക്‌ പഞ്ചായത്തിൽ ഒന്പതിലും ബിജെപിക്ക്‌ ഒരു പ്രതിനിധി പോലുമില്ല. ആര്യാട്‌, ഭരണിക്കാവ്‌, ചന്പക്കുളം, ഹരിപ്പാട്‌, കഞ്ഞിക്കുഴി, മാവേലിക്കര, മുതുകുളം, തൈക്കാട്ടുശേരി, വെളിയനാട്‌ ബ്ലോക്കുകളിലാണ്‌ ബിജെപി ‘സംപൂജ്യ’രായത്‌. അന്പലപ്പുഴയിലും പട്ടണക്കാട്ടും ഒന്നുവീതവും ചെങ്ങന്നൂരിൽ രണ്ടും ഡിവിഷൻ മാത്രമാണ്‌ ലഭിച്ചത്‌. ചന്പക്കുളം ബ്ലോക്കിലെ തലവടി ഡിവിഷൻ ഇത്തവണ നഷ്‌ടമായി. ജില്ലാ പഞ്ചായത്തിലും സീറ്റില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home