ad
Deshabhimani

സമരകാഹളമായി അധ്യാപകരുടെയും ജീവനക്കാരുടെയും റാലി

KSTA State President D Sudheesh inaugurates the solidarity rally public meeting organized by the Action Council of State Employees and Teachers

ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യറാലി പൊതുയോഗം കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് 
ഡി സുധീഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 08, 2025, 03:30 AM | 1 min read

ആലപ്പുഴ

അഖിലേന്ത്യ പണിമുടക്കിന്റെ പ്രചാരണത്തിന്‌ ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സ്‌ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും റാലി നടത്തി. ജില്ലാകേന്ദ്രമായ ആലപ്പുഴ നഗരത്തിൽ സംഘടിപ്പിച്ച റാലി സീറോ ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ആലുക്കാസ് ഗ്രൗണ്ടിൽ അവസാനിച്ചു. യോഗം കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ് ഉദ്ഘാടനംചെയ്‌തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ പി ഡി ജോഷി അധ്യക്ഷനായി. കെജിഒഎ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ സി കെ ഷിബു സംസാരിച്ചു. സെക്രട്ടറി സി സിലീഷ് സ്വാഗതവും പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സുരേഷ് ബാബു നന്ദിയും പറഞ്ഞു. ചേർത്തല, കുട്ടനാട്, മാവേലിക്കര എന്നിവിടങ്ങളിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബി സന്തോഷ്, ബൈജുപ്രസാദ്, പി സജിത്ത് എന്നിവരും കാർത്തികപ്പള്ളിയിൽ കെഎസ്‌ടിഎ സംസ്ഥാന കമ്മറ്റിയംഗം എസ് സത്യജ്യോതി, ചെങ്ങന്നൂരിൽ കെജിഒഎ ജില്ലാ സെക്രട്ടറി ജെ പ്രശാന്ത് ബാബു എന്നിവരും ഉദ്ഘാടനംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home