Deshabhimani

മരണശേഷവും അറിവിന്റെ വെളിച്ചമാകാൻ അധ്യാപക ദമ്പതികൾ

പി ടി ജോസഫും മറിയാമ്മ ജോസഫും

പി ടി ജോസഫും മറിയാമ്മ ജോസഫും

വെബ് ഡെസ്ക്

Published on Oct 10, 2026, 12:54 AM | 1 min read

തകഴി

ശാസ്‌ത്രചിന്തകളും സാമൂഹിക സേവനവുമായി ജീവിച്ച അധ്യാപക ദമ്പതികളായ ജോസ് വില്ലയിൽ പി ടി ജോസഫ് തായങ്കരിയും മറിയാമ്മയും മരണശേഷം ഭൗതികശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകും. ​ജനകീയാസൂത്രണം, സാക്ഷരത പ്രവർത്തനം, പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം, കുടുംബശ്രീ തുടങ്ങി നാനാതുറകളിൽ സജീവ സാന്നിധ്യമായിരുന്നു ഇരുവരും. കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹി, സിപിഐ എം ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പി ടി ജോസഫ് പ്രവർത്തിച്ചിട്ടുണ്ട്. 2018-ലെ പ്രളയകാലത്തും കോവിഡ് പ്രതിസന്ധിഘട്ടങ്ങളിലും മാതൃകാപരമായ സേവനങ്ങളാണ് ഇരുവരും നൽകിയത്. തുടർവിദ്യാഭ്യാസ സേവനത്തിന്റെ ഭാഗമായി ലഭിച്ച തുക മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ജോസഫ് സാറിന്റെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി ​സ്വകാര്യ സ്കൂൾ അധ്യാപികയായ മറിയാമ്മ ടീച്ചർ ഒപ്പമുണ്ട്‌. പി ടി ജോസഫ്‌ നിരവധി പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌. ​ഐ ടി പ്രൊഫഷണലായ ഹോചിമിൻ ജോസ് , ചലച്ചിത്ര സംവിധായകൻ ലിജിൻ ജോസ് എന്നിവരാണ് മക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home