ad
Deshabhimani

സിംഫണിയും സ്‌പോർട്‌സ്‌ ലോഗോ പ്രകാശനവും

logo

പരുമല സെമിനാരി എൽപി സ്‌കൂളിന്റെ സ്‌പോർട്സ് ലോഗോ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപോലീത്ത 
പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Feb 19, 2026, 12:23 AM | 1 min read

മാന്നാർ

പരുമല സെമിനാരി എൽപി സ്‌കൂളിന്റെ 133–-ാമത് വാർഷികം ‘സിംഫണി 2026' ഉദ്‌ഘാടനവും സ്‌കൂൾ സ്‌പോർട്സ് ലോഗോ പ്രകാശനവും കാതോലിക്കേറ്റ് ആൻഡ് എംഡി സ്‌കൂൾസ് കോർപറേറ്റ് മുൻ മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപോലീത്ത ഉദ്ഘാടനംചെയ്‌തു. പരുമല സെമിനാരി മാനേജര്‍ ഫാ. എൽദോസ് ഏലിയാസ് അധ്യക്ഷനായി. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ പണിക്കർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ സർഗസൃഷ്‌ടിയായ ‘കാവ്യമാധുരിയും’ സ്‌കൂൾ വാർഷിക പദ്ധതിയും പ്രകാശിപ്പിച്ചു. സ്‌റ്റാഫ് സെക്രട്ടറി ജിനുരാജ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ശിവദാസ് യു പണിക്കർ, തിരുവല്ല ബിപിസി റോയി മാത്യു, പിടിഎ പ്രസിഡന്റ് ജെസി മാത്യു, ർവവിദ്യാർഥി സംഘടന പ്രസിഡന്റ് പി ടി തോമസ്, യോഹന്നാൻ ഈശോ, വി ഏബ്രഹാം തോമസ്, ബഷീർ പാലക്കീഴിൽ, ഇഹ്സാൻ അൽ ഫാരിസി, തോമസ് ടി കുര്യൻ, ഷീജ പി കുര്യൻ എന്നിവര്‍ സംസാരിച്ചു. തുടർന്ന് നാട്യരസം നൃത്ത കലാരൂപം അരങ്ങേറി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home