"സ്വിം കേരള സ്വിം' നീന്തൽ പരിശീലനം സമാപിച്ചു

സ്വിം കേരള സ്വിം നീന്തൽ പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾ സംഘാടകർക്കൊപ്പം
അർത്തുങ്കൽ
സാഹസിക നീന്തൽതാരം എസ് പി മുരളീധരന്റെ നേതൃത്വത്തിൽ മൈൽസ്റ്റോൺ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിൾ സൊസൈറ്റിയും വേൾഡ് മലയാളി ഫെഡറേഷനും സംഘടിപ്പിച്ച ‘സ്വിം കേരള സ്വിം’ പദ്ധതി സമാപിച്ചു. നീന്തൽ അഭ്യസിച്ച കുട്ടികളുടെ തത്സമയ നീന്തൽ പ്രകടനം അർത്തുങ്കൽ ബീച്ചിൽ നടന്നു. സമാപന സമ്മേളനം സംസ്ഥാന യുവജന കമീഷൻ ചെയർമാൻ എം ഷാജർ ഉദ്‌ഘാടനംചെയ്‌തു. മൈൽസ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡന്റ് വി എസ് ദിലീപ്കുമാർ മാമ്പുഴക്കരി അധ്യക്ഷനായി. മുൻ ദേശീയ നീന്തൽതാരവും പരിശീലകനും നടനുമായ ആനന്ദ് പരദേശി മുഖ്യാതിഥിയായി. അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്‌ടർ ജി ബി മുകേഷ് കുട്ടികൾക്ക് ജലസുരക്ഷാ സന്ദേശം നൽകി. മുൻ എംപി എ എം ആരിഫ്, ചലച്ചിത്രതാരം ബാബു ജോസ്, സംവിധായകൻ സുനീഷ് വാരനാട്, അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് ഓർഗനൈസിങ് സെക്രട്ടറി ബാബു ആന്റണി, ഡോ. പി സി ചന്ദ്രബോസ്, എ എ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കടലിലെ നീന്തൽ പ്രകടനത്തിന് കോസ്റ്റൽ പൊലീസ് സേനാംഗങ്ങളായ തോമസ്, ജോൺ ബ്രിട്ടോ ഡോമനിക്, പരിശീലകരായ ടെറിൻ ജോൺ, സിബിച്ചൻ, അലോഷ്യസ് എന്നിവർ നേതൃത്വം നൽകി. അടുത്ത പരിശീലന ക്യാമ്പ് കൊല്ലം ജില്ലയിൽ ജനുവരിയിൽ ആരംഭിക്കും.











0 comments