Deshabhimani

ജന്തർമന്തറായി ജ്വലിച്ച്‌ കൊച്ചി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2026, 09:27 PM | 1 min read

കൊച്ചി: വോട്ടവകാശം കവർന്നെടുക്കാനും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ നിശബ്ദമാക്കാനുമുള്ള നീക്കങ്ങൾക്കെതിരെ പോരാട്ടത്തിന്റെ തീജ്വാലയായി കൊച്ചി. എറണാകുളം രാജേന്ദ്രമൈതാനത്ത് സംഘടിപ്പിച്ച ‘ജന്തർ മന്തർ @ കൊച്ചി' ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജനാധിപത്യ സംരക്ഷണത്തിനായുള്ള മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ അണിനിരന്നപ്പോൾ കലയും സാഹിത്യവും പ്രതിഷേധത്തിന്റെ കരുത്തായി. മറൈൻ ഡ്രൈവിൽനിന്ന് നടത്തിയ പ്രകടനത്തിൽ ദേശീയ പതാകയും പ്ലക്കാർഡുകളുമായി നൂറുകണക്കിനു പേർ പങ്കെടുത്തു.



രാജേന്ദ്രമൈതാനത്ത് ചേർന്ന യോഗത്തിൽ എഴുത്തുകാരൻ എൻ എസ് മാധവൻ അധ്യക്ഷനായി. നടൻ പ്രകാശ് രാജ്, സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ ശിൽപ സുരേന്ദ്രൻ, എഐഎസ്എഫ് അഖിലേന്ത്യ പ്രസിഡന്റ് വിരാജ് ദേവാംഗ്, സിജെപി ദേശീയ സെക്രട്ടറി അഫ്രീൻ നവാസ്, ഐസ നേതാവ് ഡാനിഷ് അലി, മാധ്യമപ്രവർത്തകൻ കാൾ ലാഫ്രെണെ, ഡോ. സുനിൽ പി ഇളയിടം, രഞ്ജിനി ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.



തൃശൂർ കരിന്തലക്കൂട്ടത്തിന്റെ ഗാനമേള, നാടകസംഘമായ നാടക് നേതൃത്വത്തിൽ ചെറുനാടകം, നാടൻപാട്ടുകൾ തുടങ്ങിയവയും അരങ്ങേറി. ഡോ. സെബാസ്റ്റ്യൻ പോളിന്റെ ‘ജന്തർ മന്തർ- – പ്രതിരോധത്തിന്റെ വസന്തം' പുസ്തകം പ്രകാശ് രാജും അഭിജിത് ദീപ്‌കെയും ചേർന്ന് പ്രകാശിപ്പിച്ചു.

​

​





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home