Deshabhimani

‘നമ്മുടെ ജനാധിപത്യത്തെ വീണ്ടെടുക്കുക’ രാജ്യവ്യാപക ക്യാമ്പയിനുമായി ‘പീപ്പിൾ എഗെയ്‌ൻസ്റ്റ്‌ എസ്‌ഐആർ’

SIR
വെബ് ഡെസ്ക്

Published on Nov 07, 2026, 08:34 PM | 1 min read

ന്യൂഡൽഹി : എസ്‌ഐആറിന്‌ ശേഷം പുറത്തിറക്കിയ വോട്ടർപട്ടിക ഉപയോഗിച്ച്‌ ഇനി തെരഞ്ഞെടുപ്പ്‌ നടത്തരുതെന്നും രാഷ്‌ട്രപതി ദ്ര‍ൗപതി മുർമു ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ‘പീപ്പിൾ എഗെയ്‌ൻസ്റ്റ്‌ എസ്‌ഐആർ’ കൂട്ടായ്‌മ ആവശ്യപ്പെട്ടു. എസ്‌ഐആർ റദ്ദാക്കുക‍, മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിനെ പ്രോസിക്യൂട്ട്‌ ചെയ്യുക‍, ബാലറ്റ്‌ വോട്ടെടുപ്പ്‌ പുനഃസ്ഥാപിക്കുക, 2023ലെ തെരഞ്ഞെടുപ്പ്‌ കമീഷൻ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള സമരം കൂടുതൽ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകാനും കൂട്ടായ്‌മയുടെ ദേശീയ ഏകോപന സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ‘നമ്മുടെ ജനാധിപത്യത്തെ വീണ്ടെടുക്കുക’ എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപക കാന്പെയ്‌ൻ സംഘടിപ്പിക്കുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

ഭരണഘടനാദിനമായ നവംബർ 26 മുതൽ ഡിസംബർ 20 വരെയാണ്‌ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുക. ഭരണഘടനയുടെ ആമുഖം വായിച്ച്‌ നവംബർ 26ന്‌ പ്രതിഷേധ പരിപാടികൾ ആരംഭിക്കും.


മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന്‌ ജന്തർമന്തറിൽ പ്രതിഷേധിക്കാനുള്ള അവകാശത്തിനായി പ്രത്യേകപരിപാടി സംഘടിപ്പിക്കും. എസ്‌ഐആർ വോട്ടർപട്ടിക തെറ്റാണെന്ന്‌ തെളിയിക്കാൻ ബൂത്തുതലത്തിൽ ജനകീയ വോട്ടർപട്ടിക ഉണ്ടാക്കും. നവംബർ 18ന് തിരുവനന്തപുരത്തും 29ന് ഹൈദരാബാദിലും നടക്കുന്ന കൺവൻഷനുകളിൽ പരമാവധി ആളുകൾ പങ്കെടുക്കണമെന്നും കൂട്ടായ്‌മ പ്രസ്‌താവനയിൽ അഭ്യർഥിച്ചു. നവംബർ 12ന്‌ ഡൽഹിയിൽ വീണ്ടും യോഗം ചേരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home