Deshabhimani

വാതിലിനടുത്ത് നിൽക്കുന്നതിൽ തർക്കം: മുംബൈ ലോക്കൽ ട്രെയിനിൽ യാത്രക്കാർ ഏറ്റുമുട്ടി

FIGHT
വെബ് ഡെസ്ക്

Published on Nov 07, 2026, 07:52 PM | 1 min read

മുംബെെ: മുംബൈ ലോക്കൽ ട്രെയിനിൽ യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഘർഷത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഒരാൾ താഴേക്ക് വീണു. എന്നാൽ‌ കൂടുതൽ‌ അപകടമില്ലാതെ രക്ഷപ്പെട്ടു.രാത്രി ഏകദേശം 10.30ഓടെ ചർച്ച്ഗേറ്റ്–വിരാർ ഫാസ്റ്റ് ലോക്കൽ ട്രെയിനിലാണ് സംഭവം നടന്നത്. ട്രെയിനിന്റെ വാതിലിനടുത്ത് നിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് തുടക്കമിട്ടതെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് തർക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.


രണ്ടുപേർ പരസ്പരം മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഒരാളുടെ അടിയേൽക്കാതിരിക്കാൻ പിന്നിലേക്ക് മാറിയ മറ്റൊരാൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു.


മുംബൈ സെൻട്രൽ സ്റ്റേഷന് സമീപമുള്ള റെയിൽവേ ട്രാക്കിലേക്കാണ് ഇയാൾ വീണത്.

ട്രെയിൻ താരതമ്യേന കുറഞ്ഞ വേഗത്തിലായിരുന്നതിനാലാണ് യാത്രക്കാരന് ജീവൻ രക്ഷിക്കാനായതെന്നാണ് വിവരം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home