Deshabhimani

ശബരിമല തീർഥാടനം: 15 മുതൽ മദ്യം, പുകയില വിൽപ്പനയ്ക്ക്‌ നിരോധനം

liquor ban
വെബ് ഡെസ്ക്

Published on Nov 07, 2026, 07:21 PM | 1 min read

പത്തനംതിട്ട: ശബരിമല മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് പൂങ്കാവന പ്രദേശത്ത്‌ 15 മുതൽ 2027 ജനുവരി 20 വരെ മദ്യ, പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപഭോഗവും നിരോധിച്ച്‌ ഉത്തരവായി.

റാന്നി താലൂക്കിലെ പെരുനാട് വില്ലേജില്‍ ഉള്‍പ്പെടുന്ന ചാലക്കയം, പമ്പ, ത്രിവേണി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം, നീലിമല, ശബരിപീഠം, മരക്കൂട്ടം, സന്നിധാനം, കുമ്പളാംതോട്, ഒരക്കുഴി, പ്ലാപ്പള്ളി, നിലയ്ക്കല്‍, അട്ടത്തോട്, കൊല്ലമൂഴി എന്നീ പ്രദേശങ്ങളിലും കൊല്ലമുള വില്ലേജിലെ പമ്പാവാലിയിലും (അരയാഞ്ഞിലിമണ്‍ ഒഴികെ) നിരോധനം ബാധകമാണ്.

​നിരീക്ഷണത്തിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക എക്‌സൈസ് റേഞ്ച് ഓഫീസുകൾ പ്രവര്‍ത്തനം ആരംഭിച്ചു.

പമ്പ കേന്ദ്രീകരിച്ച് അസിസ്റ്റന്റ് എക്‌സൈസ് കമീഷണറുടെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂം 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home