'അബദ്ധത്തിൽ പോലും ആ എരണംകെട്ട സാധനത്തിനെ നോക്കരുത്'; സസ്പെൻസ് നിറച്ച് 'ഭൗമ'യുടെ ട്രെയിലർ
കൊച്ചി: സസ്പെൻസ്, ക്രൈം ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലത്തിൽ ഒരുക്കിയ 'ഭൗമ'യുടെ ട്രെയിലർ പുറത്തിറങ്ങി. റെജിൻ എസ് ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നവംബർ 12ന് തിയേറ്ററുകളിലെത്തും. 'പെൻഡുലം' എന്ന ചിത്രത്തിനുശേഷം റെജിൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. കഥയെക്കുറിച്ച് അധികം സൂചനകൾ നൽകാതെ സസ്പെൻസും ദുരൂഹതയും നിലനിർത്തിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ്മ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാറാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ക്യാരക്ടർ പോസ്റ്ററുകൾ, ഗാനം എന്നിവ നേരത്തേ പുറത്തിറങ്ങിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ക്രിസ്റ്റോ സേവ്യർ സംഗീതവും എം ആർ രാജാകൃഷ്ണൻ ശബ്‌ദമിശ്രണവും അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനും ശരൺ വേലായുധൻ ഛായാഗ്രഹണവും സൂരജ് ഇ എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ലിജു പ്രഭാകറാണ് കളറിസ്റ്റ്. ഭാവന റിലീസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്. എക്സി.പ്രൊഡ്യൂസർ: ഡാനിഷ് കെ.എ, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്ജ്, കഥ: ഡോണി കടമ്മനിട്ട, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണൻ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സ്റ്റണ്ട്: കലൈ കിങ്സൺ, ആർട്ട് ഡയറക്ടർ: സിബിൻ വർഗ്ഗീസ്, സ്റ്റിൽസ്: ജിതിൻ എസ് ബാബു, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.








0 comments