Deshabhimani

നിക്ഷേപകർക്ക് ദീപാവലി സമ്മാനം; സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ അവസാനിച്ചു

Stock market
വെബ് ഡെസ്ക്

Published on Nov 07, 2026, 06:01 PM | 1 min read

മുംബൈ : വാരാന്ത്യ വ്യാപാരത്തിൽ ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു. ആഗോള വിപണികളിൽ ടെക്നോളജി ഓഹരികൾ വിൽപ്പന സമ്മർദം നേരിട്ടപ്പോഴും, ആഭ്യന്തര നിക്ഷേപകർ എഐ നിക്ഷേപങ്ങളിലേക്ക് തിരിയുകയാണ്.

‌

സെൻസെക്സ് 1,718.01 പോയിന്റ് അഥവാ 2.17 ശതമാനം ഉയർന്ന് 81,028.02 എന്ന നിലയിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 493.75 പോയിന്റ് അഥവാ 2.01 ശതമാനം ഉയർന്ന് 25,030.35 എന്ന നിലയിലെത്തി.വ്യാഴാഴ്ചത്തെ വ്യാപാരത്തിലും രണ്ട് ബെഞ്ച്മാർക്കുകളും നേട്ടത്തിലായിരുന്നു.


സെൻസെക്സിലെ മിക്ക ഓഹരികളിലും വാങ്ങൽ പ്രവണത പ്രകടമായിരുന്നു. സ്വകാര്യ ബാങ്കുകളുടെ ഓഹരികളായിരുന്നു ഇന്ന് നേട്ടത്തിൽ മുൻപന്തിയിൽ. സെൻസെക്സിൽ 6.15 ശതമാനം വർധനവോടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ്. ഐസിഐസിഐ ബാങ്ക് 4.65% നേട്ടം കൈവരിച്ചപ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് 3.56%, ടൈറ്റൻ 3.36%, ആക്സിസ് ബാങ്ക് 3.19%, കൊട്ടക് മഹീന്ദ്ര ബാങ്ക് 2.68% എന്നീ നിലയിലാണ് ബാങ്കിങ് ഓഹരികൾ നേട്ടം കൈവരിച്ചത്.


ടാറ്റ സ്റ്റീൽ - 2.20%, എൻ‌ടി‌പി‌സി - 2.09%, അദാനി പോർട്സ് - 2.09%, സൺ ഫാർമ - 1.90% , ലാർസൺ & ട്യൂബ്രോ - 1.90%, അൾട്രാടെക് സിമൻറ് - 1.68%, ഭാരതി എയർടെൽ - 1.66%, എറ്റേണൽ - 1.61%, ഐടിസി - 1.56% എന്നിവയും മികച്ചു നിന്നു.


ബജാജ് ഫിനാൻസ് 1.38%, ബജാജ് ഫിൻസെർവ് 1.27%, ഇൻഫോസിസ് 1.25% എന്നിങ്ങനെയാണ് നേട്ടം കൈവരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 1.10%, മാരുതി സുസുക്കി - 1.07%, ഹിന്ദുസ്ഥാൻ യൂണിലിവർ - 0.65% എന്നിവയും നേട്ടമുണ്ടാക്കി. സെൻസെക്സിൽ 0.57 ശതമാനം ഇടിവോടെ പവർ ഗ്രിഡ് കോർപ്പറേഷൻ മാത്രമാണ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.


ഇന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 0.83 ഡോളർ അഥവാ 0.84 ശതമാനം ഇടിഞ്ഞ് 97.46 ഡോളറിലെും, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 0.78 ഡോളർ അഥവാ 0.86 ഡോളർ കുറഞ്ഞ് 89.74 ഡോളറിലുമെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home