ന്യൂസിലൻഡ് തെരഞ്ഞെടുപ്പ്: ഭരണ പ്രതിപക്ഷ മുന്നണികൾ ഇഞ്ചോടിച്ച് പോരാട്ടത്തിൽ, ഭരണം നിര്‍ണയിക്കാൻ ചെറു പാര്‍ടികൾ

Labour Party leader Chris Hipkins’s election night
വെല്ലിങ്ടൺ: ന്യൂസിലൻഡ് പൊതു തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി.രാജ്യത്തെ ഏക ജനപ്രതിനിധി സഭയിലേക്കുള്ള പ്രതിനിധികളെയും പാര്‍ടികളെയും നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. പോൾ ചെയ്തതിൽ 80 ശതമാനത്തോളം വോട്ടുകളും എണ്ണിയപ്പോൾ ഭരണകക്ഷിയായ മധ്യ-വലതുപക്ഷ നാഷണൽ പാർട്ടിയും പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടിയും 30 ശതമാനം വോട്ടുകൾ വീതം നേടി ഒപ്പത്തിനൊപ്പം പോരാടുന്നു.
ഇലക്ടറൽ കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം മധ്യനിലയിലെ ചെറു പാര്‍ടിയായ ദി ഓപ്പര്‍ച്യൂണിറ്റി പാര്‍ടി അഞ്ച് ശതമാനത്തിൽ അധികം വോട്ടുകൾ നേടി. പാര്‍ലമെന്റിൽ പ്രവേശിക്കാനുള്ള യോഗ്യത മറികന്നു. അഞ്ച് ശതമാന പരിധി മറികടന്നതോടെ സര്‍ക്കാരുണ്ടാക്കാൻ ആരെ ക്ഷണിക്കണം എന്ന് തീരുമാനിക്കുന്ന കിംഗ് മേക്കർ പദവിയിലേക്ക് ദി ഓപ്പര്‍ച്യൂണിറ്റി പാര്‍ടി ഉയര്‍ന്നിരിക്കയാണ്. ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ തികയ്ക്കാൻ ഇരു മുന്നണികൾക്കും ചെറുപാർട്ടികളുടെ പിന്തുണ ഒഴിവാക്കാൻ കഴിയില്ല. 50 ശതമാനത്തിൽ അധികം വോട്ടുകൾ ഒറ്റയ്ക്കോ പാര്‍ടികൾ തനിച്ചോ നേടിയിരിക്കണം എന്നാണ് നിബന്ധന.

ന്യൂസിലൻഡിൽ രണ്ടു വോട്ടുകളാണ് രേഖപ്പെടുത്തുന്നത്. ഒന്ന് പ്രാദേശിക സ്ഥാനാര്‍ഥിക്കും അടുത്തത് പാര്‍ടികൾക്കുമാണ്. 3.8 മില്ല്യൺ വോട്ടര്‍മാരാണ് ഉള്ളത്. ഇതിൽ 1.6 മില്ല്യണിലധികം ആളുകൾ വ്യാഴാഴ്ചയോടെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. മുൻകൂർ വോട്ടിങ് അനുവദനീയമാണ്.
ഏതെങ്കിലും ഒരു പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായതോടെ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി തലവനുമായ ക്രിസ് ഹിപ്കിൻസ് രാഷ്ട്രീയ പാർട്ടികൾ പൊതുസമ്മതി കണ്ടെത്തണമെന്ന് ആഹ്വാനം ചെയ്തു. മുൻ പ്രധാനമന്ത്രിയുമാണ് ഇദ്ദേഹം.
വലതുപക്ഷ-മധ്യ കൂട്ടുകെട്ടായ നാഷണൽ പാർട്ടി നേതൃത്വം നൽകുന്ന ഭരണസഖ്യമാണ് അധികാരത്തിലുള്ളത്. ഇതിൽ ACT ന്യൂസിലൻഡ് ന്യൂസിലൻഡ് ഫസ്റ്റ് എന്നീ പാർട്ടികളും പങ്കാളികളാണ്. നാഷണൽ പാർട്ടി നേതാവായ ക്രിസ്റ്റോഫർ ലക്സൺ ആണ് നിലവിലെ പ്രധാനമന്ത്രി.
ഗ്രീൻ പാർട്ടി, ഓപ്പർച്യൂണിറ്റി പാർട്ടി എന്നീ ചെറു പാര്‍ടികളുടെ മുന്നേറ്റം നിര്‍ണായകമാണ്. നല്ല വോട്ട് ശതമാനവുമായാണ് ഇവരുടെ മുന്നേറ്റം. ഇരു പക്ഷത്തിനും ഭൂരിപക്ഷം വെല്ലുവിളിയായതോടെ ഇവരുടെ സഖ്യം അത്യാവശ്യമാവും.
ശനിയാഴ്ച രാത്രിയോടെ ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ 95 ശതമാനം ഫലവും പുറത്തുവിടാനാണ് ഇലക്ടറൽ കമ്മീഷൻ ലക്ഷ്യമിടുന്നത്. വിദേശത്തുനിന്നുള്ള വോട്ടുകൾ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമുള്ള അന്തിമ തിരഞ്ഞെടുപ്പ് ഫലം നവംബർ 27-ഓടെ മാത്രമാവും പുറത്തു വരിക.








0 comments