കൊല്ലം–വേളാങ്കണ്ണി സൂപ്പർ ഫാസ്റ്റ് ബസ് സർവീസിന് തുടക്കം

കൊല്ലം: കൊല്ലം–വേളാങ്കണ്ണി സൂപ്പർ ഫാസ്റ്റ് ബസ് സർവീസിന് തുടക്കമായി. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇതരസംസ്ഥാന സർവീസുകൾ ഉൾപ്പെടെ കൂടുതൽ ദീർഘദൂര ബസ് സർവീസുകൾ ആരംഭിക്കുമെന്ന് സർവീസ് ഫ്ളാഗ് ഓഫ് ചെയ്ത മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.15ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 6.05ന് വേളാങ്കണ്ണിയിലെത്തും. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 3ന് വേളാങ്കണ്ണിയിൽനിന്ന് മടങ്ങുന്ന സർവീസ് പിറ്റേന്ന് രാവിലെ 7ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് 616 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഓൺലൈൻ ബുക്കിങ്ങിന് 10 രൂപ സർവീസ് ചാർജ് അധികമായി ഈടാക്കും. തിരുവനന്തപുരം, കളിയിക്കാവിള, നാഗർകോവിൽ, തിരുനെൽവേലി, മധുര, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ വഴി സർവീസ് നടത്തുന്ന ബസിന് നാഗപട്ടണത്തും സ്റ്റോപ്പുണ്ട്. ഇതുവഴി നാഗൂർ ദർഗയിലേക്ക് പോകുന്ന തീർഥാടകർക്കും സർവീസ് പ്രയോജനപ്പെടും.








0 comments